ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 'ജൂനിയര്‍ സംഭവം' വരുന്നു; സന്തോഷം പങ്കുവച്ച് സൂരജും ചിഞ്ചുവും

Published : Jan 09, 2020, 01:27 PM ISTUpdated : Jan 09, 2020, 01:37 PM IST
ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 'ജൂനിയര്‍ സംഭവം' വരുന്നു; സന്തോഷം പങ്കുവച്ച് സൂരജും ചിഞ്ചുവും

Synopsis

'വീ ആര്‍ എ സംഭവം' എന്ന വെബ് സീരിസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായി മാറിയ വ്ലോ​ഗർ ദമ്പതികളാണ് സൂരജും ചിഞ്ചുവും. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടിയും ഇരുവരും വീഡിയോകള്‍ ചെയ്തിരുന്നു. 

'വീ ആര്‍ എ സംഭവം' എന്ന വെബ് സീരിസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായി മാറിയ വ്ലോ​ഗർ ദമ്പതികളാണ് സൂരജും ചിഞ്ചുവും. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ ഈ ദമ്പതികള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ആരാധകരുമായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. 

ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചിഞ്ചു എന്ന ആന്‍ അമ്മയാകാനൊരുങ്ങുകയാണ്. ഫോട്ടോഷൂട്ടിനൊപ്പമാണ് ദമ്പതികള്‍ ഈ വിശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 

 'ജൂനിയര്‍ സംഭവം വരുന്നു' എന്ന കുറിപ്പോടെയാണ് ചിഞ്ചു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ചുവപ്പ് ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു ചിഞ്ചു. 

 

 

സിംഗപ്പൂരില്‍ നിന്നുള്ള യൂട്യൂബ് വ്ലോ​ഗേഴ്സാണ് ദമ്പതികളായ തിരുവനന്തപുരം സ്വദേശി സൂരജും കൊച്ചിക്കാരി ചിഞ്ചുവും. ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടിയും വീഡിയോകള്‍ ചെയ്തിരുന്നു. തമാശകള്‍ നിറഞ്ഞ ഇവരുടെ വീഡിയോകള്‍ക്ക് വലിയ ആരാധകരാണുളളത്. 
 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ