ഗർഭിണികൾ തടി കുറയാൻ കാരണമെന്ത്; ഇത് ശ്രദ്ധിക്കൂ

Published : Feb 10, 2025, 10:51 PM IST
ഗർഭിണികൾ തടി കുറയാൻ കാരണമെന്ത്; ഇത് ശ്രദ്ധിക്കൂ

Synopsis

ഗർഭകാലം സ്ത്രീകൾക്ക് വളരെ നിർണായകമായ കാലഘട്ടമാണ്. ഈ സമയത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. സാധാരണമായി ഈ സമയത്ത് ഗർഭിണികൾക്ക് വണ്ണം കൂടാറാണുള്ളത്

ഗർഭകാലം സ്ത്രീകൾക്ക് വളരെ നിർണായകമായ കാലഘട്ടമാണ്. ഈ സമയത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. സാധാരണമായി ഈ സമയത്ത് ഗർഭിണികൾക്ക് വണ്ണം കൂടാറാണുള്ളത്. എന്നാൽ ചിലരിൽ ഭാരം കുറയാനും സാധ്യതയുണ്ട്. ഇതിന് കാരണം ശരീരത്തിലെ പോഷകാഹാരങ്ങളുടെ കുറവായിരിക്കാം. ഇവ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. 

തടി കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ

ഗർഭകാലത്ത് ഛർദിയും ഓക്കാനവുമൊക്കെ ആദ്യ ത്രിമാസത്തിൽ സാധാരണമാണ്. എന്നാൽ തുടർച്ചയായി ഛർദിക്കുന്നത് കാരണം ഭക്ഷണം കഴിക്കുന്നത് കുറയാനും ഇത് മൂലം തടി കുറയുന്നതിനും കാരണമായേക്കാം. കൂടാതെ ഈ സമയത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ കൊണ്ട് വിശപ്പ് ഉണ്ടാവാതിരിക്കാനുള്ള സാധ്യതയും ഏറെയാണ്. 

പോഷകാഹാര കുറവുകൾ 

ഗർഭകാലത്ത് ശരീര ഭാരം കുറയുന്നത് അമ്മക്കും കുഞ്ഞിനും ദോഷകരമാണ്. ഗർഭസമയത്ത്,  അമ്മക്കുള്ളത് മാത്രമെ കുഞ്ഞിനും കിട്ടുകയുള്ളു. പോഷകാഹാരങ്ങൾ കഴിക്കുന്നത് കുറഞ്ഞാൽ കുഞ്ഞ്  ജനിക്കുമ്പോൾ കുഞ്ഞിന് ഭാരം കുറയുവാനും ആവശ്യ  പോഷകങ്ങൾ ലഭിക്കാതെയും വരും. ഇത് ഒഴിവാക്കാൻ ഗർഭകാലത്ത് തന്നെ ആവശ്യമായ വിറ്റാമിനുകളും മറ്റ് ഗുണങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്.

വൈദ്യോപദേശം തേടണം 

ഗർഭകാലത്ത് എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന കാര്യങ്ങളിൽ ആശയകുഴപ്പങ്ങൾ ഉണ്ടാവാം. ഗർഭകാലം പൂർണ ആരോഗ്യമാക്കാനും സംശയങ്ങൾ ഒഴിവാക്കാനും ഡോക്ടറെ കണ്ട് കൃത്യസമയങ്ങളിൽ നിർദ്ദേശങ്ങൾ സ്വീകരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിന് നിരന്തരം പരിശോധനകൾക്ക് വിധേയരാകണം. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും നിർദ്ദേശങ്ങൾ തേടേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്.  

ആർത്തവം കൃത്യമല്ലേ? ഈ പാനീയം കുടിച്ചുനോക്കു

PREV
Read more Articles on
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ