
സമൂഹ മാധ്യമത്തിന്റെ വളർച്ചയോടെ ഇന്ന് എല്ലാം കാണാനും കേൾക്കാനും എളുപ്പമാണ്. പലതരം അറിവുകൾ, കാണാത്ത കാഴ്ച്ചകൾ, ചിരിപ്പിക്കുന്ന ദൃശ്യങ്ങൾ തുടങ്ങി എല്ലാം സമൂഹ മാധ്യമങ്ങളിലുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ കടലിൽ കളിക്കുന്നതിനിടെ മണ്ണ് വാരി തിന്ന് ഭർത്താവിനെ പറ്റിക്കുന്ന ഭാര്യയുടെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
വലിയൊരു പ്ലാസ്റ്റിക് സ്പൂണിൽ മണ്ണ് വാരിയെടുത്ത് കഴിക്കുകയാണ് യുവതി. ഇതുകണ്ട ഭർത്താവ് അമ്പരന്ന് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ യുവതി ശരിക്കും കഴിക്കുന്നത് മണ്ണല്ല. കുക്കീസിനെ മണ്ണ് പോലെ പൊടിച്ചെടുത്തിന് ശേഷം സ്പൂണിലാക്കി യുവതി കഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് ഭർത്താവിന് അറിയില്ല. ഭർത്താവും കുട്ടിയും ഇരിക്കുന്നിടത്തേക്ക് തിരിഞ്ഞ് നിന്ന് ക്യാമറ ഓൺ ചെയ്തതിന് ശേഷം താൻ മണ്ണ് കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി ദൃശ്യങ്ങൾ പകർത്തുന്നത്.
മണ്ണ് കഴിക്കരുതെന്ന് ഭർത്താവ് പറയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ യുവതി ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ കഴിക്കുകയാണ് ചെയ്യുന്നത്. 'മണ്ണ് കഴിക്കുന്നത് വൃത്തിഹീനമാണ്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നൊക്കെ ഭർത്താവ് പറയുന്നുണ്ടെങ്കിലും യുവതി ഇതൊന്നും ശ്രദ്ധിക്കാതെ മണ്ണെന്ന വ്യാജേനെ കുക്കീസ് പൊടി ചവച്ച് കഴിക്കുകയായിരുന്നു. കഴിക്കുന്നതിനിടെ മണ്ണിന്റെ രുചിയെ കുറിച്ചും യുവതി ദൃശ്യങ്ങളിൽ പറയുന്നുണ്ട്.
കൂടാതെ ഭർത്താവിനോടും മണ്ണ് രുചിച്ച് നോക്കാൻ യുവതി ആവശ്യപ്പെടുന്നു. യുവതി മണ്ണ് കഴിക്കുമ്പോഴുള്ള ഭർത്താവിന്റെ മുഖഭാവം പലർക്കും കൗതുകമായി തോന്നി. അതേസമയം താൻ മണ്ണ് കഴിക്കുന്നതുകണ്ട ഭർത്താവ് ശരിക്കും മണ്ണെടുക്കുകയും കഴിക്കാൻ ശ്രമിച്ചെന്നും ഭർത്താവിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതി ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം പലതരം രസമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
അടുക്കളയിൽ ചൂട് കൂടുതലാണോ? തണുപ്പിക്കാൻ സിംപിളാണ്; ഇങ്ങനെ ചെയ്യൂ