സ്ത്രീകള്‍ ജിമ്മില്‍ പോയാല്‍ മസില്‍ ഉണ്ടാകുമോ?

By Web TeamFirst Published May 8, 2019, 10:48 AM IST
Highlights

യുവതലമുറ ഇപ്പോള്‍ സിക്സ് പാക്കിന്‍റെയും ഫിറ്റ്നസിന്‍റെയും പുറകെയാണ്. ജിമ്മുകള്‍ പുരുഷന്മാരുടെ ഇഷ്ട സ്ഥലമായി മാറിക്കഴിഞ്ഞു. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും.

യുവതലമുറ ഇപ്പോള്‍ സിക്സ് പാക്കിന്‍റെയും ഫിറ്റ്നസിന്‍റെയും പുറകെയാണ്. ജിമ്മുകള്‍ പുരുഷന്മാരുടെ ഇഷ്ട സ്ഥലമായി മാറിക്കഴിഞ്ഞു. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും. സ്ത്രീകളും ജിമ്മില്‍ പോയി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കുമുളള ഒരു പ്രധാന സംശയമാണ് ജിമ്മില്‍ പോയാല്‍ സ്ത്രീകള്‍ക്കും മസില്‍ വരുമോ എന്നത്. 

വെയ്റ്റ്‌ട്രെയിനിങ് ചെയ്താല്‍ പോലും സ്ത്രീ ശരീരത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ മസില്‍ വളരില്ല എന്നതാണ് സത്യം. സ്ത്രീശരീരത്തിലെ ഈസ്ട്രജന്‍ മസിലുകളുടെ വികാസം തടയും. അതുകൊണ്ട് സ്ത്രീകള്‍ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. 

സ്ത്രീകളില്‍ കൊഴുപ്പടിയാതെ ശരീരം ഒരുക്കിയെടുക്കാനും ഷെയ്പ്പ് നിലനിര്‍ത്താനും ജിമ്മിലെ വ്യായാമങ്ങള്‍ സഹായിക്കും. കൊഴുപ്പ് കുറച്ച് ശരീരവടിവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒട്ടേറെ വ്യായാമങ്ങളുണ്ട്. അതൊക്കെ സ്ത്രീകള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ശരീരം വടിവൊത്തതാക്കാനുള്ള ശ്രമങ്ങള്‍ ടീനേജില്‍ തന്നെ തുടങ്ങുന്നതാണ് നല്ലത്. പ്രായപൂര്‍ത്തിയാവുന്നതോടെ സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാകും. കൊഴുപ്പ് കുറച്ച് ആകാരഭംഗി നല്‍കുന്ന ലഘുവ്യായാമങ്ങള്‍ക്കാണ് മുന്‍ഗണന വേണ്ടത്.

കാര്‍ഡിയോ വ്യായാമങ്ങളും സ്‌ട്രെങ്ത് ട്രെയിനിങ്ങും ഒരുമിച്ച് ചേര്‍ത്തുള്ള പാക്കേജിലൂടെ ഇത് ലഭിക്കും. ജോഗിങ്, സൈക്ലിങ്, ഓട്ടം, സ്‌കിപ്പിങ്, എയ്‌റോബിക്‌സ്, നീന്തല്‍, ട്രെഡ്മില്‍ വ്യായാമങ്ങള്‍ എന്നിവ കൊഴുപ്പ് കുറച്ച് ശരീരവടിവ് നല്‍കുന്ന കാര്‍ഡിയോ വ്യായാമങ്ങളാണ്. ആഴ്ചയില്‍ രണ്ട് ദിവസം നന്നായി വര്‍ക്കൗട്ട് ചെയ്താല്‍ നല്ല ഫലം ലഭിക്കും. 

click me!