
മാറുന്ന ഫാഷൻ സങ്കൽപങ്ങൾക്ക് പുതുപുത്തൻ കാഴ്ചകളൊരുക്കി മിസ് & മിസിസ് ട്രാവൻകൂർ 2025 സീസൺ 5 സൗന്ദര്യമത്സരം തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് നടന്നു. കാസ്റ്റാലിയ ഇവൻ്റ്സ് ആൻഡ് മീഡിയയാണ് പരിപാടി സംഘടിപ്പിച്ചത്. അവരുടെ 96-ാമത് ഷോയായിരുന്നു ഇത്.
മത്സരത്തിൽ ഡോ. ഇന്ദുജ എസ് കുമാർ മിസ് വിഭാഗത്തിൽ വിജയിച്ചു. ഡോ. ആദിത്യ, മിസ് ദേവിക റണ്ണേഴ്സ് അപ്പുകളായി. മിസിസ് വിഭാഗത്തിൽ ലിൻട്ര ഗിൽഫ്രെഡ് കിരീടം നേടി. നിമിഷ, എലിസബത്ത് റണ്ണേഴ്‌സ് അപ്പുകളായി.
അനന്തു ജെ നായർ മിസ്റ്റർ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ പെൺകുട്ടികളുടെ കിഡ്‌സ് വിഭാഗത്തിൽ ആരാധ്യ ആർ കിരീടം നേടി. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ എറീക്ക് ഷിജോ ജോൺ കിരീടം നേടി. പെൺകുട്ടികളിൽ ആംശ്രീ രഞ്ജിത്തും കിരീടം നേടി.
ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ഷോയിൽ 'സേ നോ ടു ഡ്രക്സ്, എസ് ടു ഫാഷൻ' പ്രമേയം ഉൾപ്പെടുത്തിയിരുന്നു. സിനിമ, സീരിയൽ മേഖലകളിലുള്ളവർക്കും ഇൻഫ്ലുവൻസർമാർക്കും പുരസ്‌കാരം സമ്മാനിച്ചു. പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അതിഥികളായി പങ്കെടുത്തു.
വാർത്താസമ്മേളനത്തിൽ ഷോ ഡയറക്ടർ ജിഷ്‌ണു ചന്ദ്രൻ, പ്രറ്റി റോണി, ഡോ. പ്രിൻസി സന്ദീപ് എന്നിവർ സംസാരിച്ചു. അതേസമയം കേരളത്തനിമയിൽ സംഘടിപ്പിക്കുന്ന 'മില്ലേനിയം ഫെയ്സ് ഓഫ് കേരള' സീസൺ 3 എന്ന പുതിയ സൗന്ദര്യമത്സരത്തിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മിസ്, മിസിസ്, മിസ്റ്റർ, കിഡ്‌സ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.