എവിടെ പോകുമ്പോഴും വിവാഹവസ്ത്രം ധരിക്കുന്ന ഒരു സ്ത്രീ; കാരണമറിയാമോ?

By Web TeamFirst Published Oct 1, 2019, 7:51 PM IST
Highlights

വിവാഹദിവസം വില കൂടിയതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ മിക്കവരും ആഗ്രഹിക്കാറുണ്ട്. ഇന്നത്തെ കാലത്താണെങ്കില്‍ പുരുഷന്മാര്‍ പോലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. പലപ്പോഴും വിവാഹദിവസം അണിയുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ഭൂരിഭാഗം പേരും അണിയാറുമില്ല. അങ്ങനെയാകുമ്പോള്‍ അത് വലിയ നഷ്ടമല്ലേ?

വിവാഹദിവസം വില കൂടിയതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ മിക്കവരും ആഗ്രഹിക്കാറുണ്ട്. ഇന്നത്തെ കാലത്താണെങ്കില്‍ പുരുഷന്മാര്‍ പോലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. പലപ്പോഴും വിവാഹദിവസം അണിയുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ഭൂരിഭാഗം പേരും അണിയാറുമില്ല. അങ്ങനെയാകുമ്പോള്‍ അത് വലിയ നഷ്ടമല്ലേ?

എന്നുവച്ച് എപ്പോഴും വിവാഹവസ്ത്രം അണിഞ്ഞ് പുറത്തുപോകാനൊക്കുമോ? മാര്‍ക്കറ്റിലും ജിമ്മിലും ബന്ധുവീടുകളിലും അങ്ങനെ നിത്യജീവിതത്തില്‍ നമ്മള്‍ പോകുന്നയിടങ്ങളിലെല്ലാം വിവാഹവസ്ത്രമണിഞ്ഞ് പോകുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. 

എന്നാല്‍ കേട്ടോളൂ, അങ്ങനെ എവിടെ പോകുമ്പോഴും വിവാഹത്തിനണിഞ്ഞ ഗൗണ്‍ തന്നെ ധരിക്കുന്ന ഒരു സ്ത്രീയുണ്ട്. സൗത്ത് ഓസ്‌ട്രേലിയയില്‍ അഡെലയ്ഡ് സ്വദേശിയായ ടമ്മി ഹാള്‍. നാല്‍പത്തിമൂന്നുകാരിയായ ടമ്മിയുടെ വിവാഹം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. 

തികഞ്ഞ പരിസ്ഥിതിവാദിയാണ് ടമ്മി. വിവാഹമടുത്തപ്പോള്‍ തന്നെ വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ടമ്മിക്ക് ആശയക്കുഴപ്പമായി. നല്ല വില കൊടുത്ത് വാങ്ങിക്കുന്ന ഗൗണ്‍ കേവലം മണിക്കൂറുകള്‍ മാത്രം ഉപയോഗിച്ച ശേഷം അലമാരയില്‍ വച്ച് പൂട്ടിവയ്ക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനായില്ല. അങ്ങനെ സുഹൃത്തായ ഡിസൈനറുടെ സഹായത്തോടെ ഗുണമേന്മയുള്ള ഒരു ഗൗണ്‍ തയ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. 

വിവാഹം കഴിഞ്ഞ്, എവിടെ പുറത്തുപോകുമ്പോഴും അതേ ഗൗണ്‍ തന്നെ അണിയാം എന്നതായിരുന്നു അവരുടെ ഉദ്ദേശം. അതിന് വേണ്ടിയായിരുന്നു കാഴ്ചയിലെ ആഡംബരം കുറച്ച് ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗൗണ്‍ തയ്പിച്ചത്. 

'പലരും വലിയ വില കൊടുത്ത് വിവാഹവസ്ത്രങ്ങള്‍ തയ്പിച്ച്, ആ ദിവസം കഴിഞ്ഞാല്‍ അത് ഭദ്രമായി എടുത്തുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് വീണ്ടും വീണ്ടും പണം ചിലവിട്ട് പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടേയിരിക്കും. വസ്ത്രങ്ങളും ഉപയോഗശൂന്യമായാല്‍ മാലിന്യം തന്നെയാണ്. എന്തിനാണ് ഇങ്ങനെ നിയന്ത്രണമില്ലാത്ത തരത്തിലുള്ള ഉപഭോഗം. ഇതിനെതിരെ ബോധവത്കരണം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു വിവാഹം കഴിഞ്ഞിട്ട്. ഇതുവരെയും എവിടെ പുറത്തുപോകുമ്പോഴും ഞാനെന്റെ വിവാഹത്തിന് അണിഞ്ഞ വെളുത്ത ഗൗണ്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇനിയത് ഉപയോഗശൂന്യമാകുമ്പോള്‍ മാത്രം മറ്റൊരു വസ്ത്രം വാങ്ങാമെന്നാണ് ആലോചിക്കുന്നത്'- ടമ്മി ഹാള്‍ പറയുന്നു.

click me!