ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി; വൈറലായി വീഡിയോ

Published : Mar 13, 2023, 08:21 AM ISTUpdated : Mar 13, 2023, 08:22 AM IST
ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി; വൈറലായി വീഡിയോ

Synopsis

യുകെയിലാണ് സംഭവം. നൃത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ചെൻ വിശിഷ്ടാതിഥിക്ക് ഹസ്തദാനം നൽകുന്നതിനായി  തലകുത്തിമറിഞ്ഞാണ് മുന്നോട്ടുവന്നത്. ഇത് കണ്ട് വേദിയിലുണ്ടായിരുന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തംബ്ധരായി. തൊട്ടു പിന്നാലെ വിശിഷ്ടാതിഥി പുഞ്ചിരിയോടെ ചെന്നിന് കൈകൊടുത്തു.

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അത്തരത്തില്‍ 'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിൽ ആണ് വ്യത്യസ്തമായ രീതിയില്‍ ഈ പെണ്‍കുട്ടി തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. ചൈനക്കാരിയായ ചെൻയിനിങ് എന്ന 24 കാരിയാണ് തന്റെ ബിരുദദാന ചടങ്ങിനിടെ വേദിയില്‍ വച്ച് തലകുത്തി മറിഞ്ഞത്. 

യുകെയിലാണ് സംഭവം. നൃത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ചെൻ വിശിഷ്ടാതിഥിക്ക് ഹസ്തദാനം നൽകുന്നതിനായി  തലകുത്തിമറിഞ്ഞാണ് മുന്നോട്ടുവന്നത്. ഇത് കണ്ട് വേദിയിലുണ്ടായിരുന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തംബ്ധരായി. തൊട്ടു പിന്നാലെ വിശിഷ്ടാതിഥി പുഞ്ചിരിയോടെ ചെന്നിന് കൈകൊടുത്തു. ചുറ്റുമുണ്ടായിരുന്നവരെല്ലാം നിറഞ്ഞ കയ്യടിയോടെ അത് ആസ്വദിക്കുകയും ചെയ്തു. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. പഠിച്ച വിഷയത്തിലെ വൈദഗ്‌ധ്യം ഇതിലും നന്നായി പ്രകടിപ്പിക്കാനാവുമോ എന്നാണ് വീഡിയോ കണ്ട ആളുകൾ പ്രതികരിച്ചത്. മനസ്സിന്റെ സന്തോഷം ഇത്ര അനായാസമായി പ്രകടിപ്പിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് മറ്റു ചിലര്‍ കുറിടച്ചു. അതേസമയം,മറ്റൊരിടത്തായിരുന്നുവെങ്കിൽ ചിലപ്പോൾ വിദ്യാർത്ഥിയുടെ ഈ പെരുമാറ്റത്തിന് ഇതേ രീതിയിൽ സ്വീകാര്യത ലഭിക്കുമായിരുന്നോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു. 

 

 

 

 

 

 

Also Read: റാംപിൽ ‘ബേബി ബംപു’മായി അന്തര മാർവ; പ്രശംസിച്ച് ഫാഷന്‍ ലോകം...

PREV
Read more Articles on
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ