വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം; വൈറലായി വീഡിയോ

Published : Jan 14, 2021, 05:31 PM IST
വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം;  വൈറലായി വീഡിയോ

Synopsis

ജനുവരി പതിനൊന്നിന് പതിനെട്ടുവയസ്സു പൂർത്തിയായ മകൾക്ക് ഒരു സ്പെഷ്യല്‍  സമ്മാനം തന്നെ നൽകണമെന്ന്  എലിസബത്ത് നിശ്ചയിച്ചിരുന്നു. 

വളർത്തുമകൾക്ക് ഒരമ്മ സർപ്രൈസ് സമ്മാനം നല്‍കിയതിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എലിസബത്ത് ഫ്രീഡ്ലാൻഡ് എന്ന അമ്മയാണ് തന്റെ വളർത്തുമകളുടെ  പതിനെട്ടാം പിറന്നാളിന് കിടിലനൊരു സർപ്രൈസ് സമ്മാനം നൽകിയത്.

ജനുവരി പതിനൊന്നിന് പതിനെട്ടുവയസ്സു പൂർത്തിയായ മകൾക്ക് ഒരു സ്പെഷ്യല്‍  സമ്മാനം തന്നെ നൽകണമെന്ന്  എലിസബത്ത് നിശ്ചയിച്ചിരുന്നു. അങ്ങനെയാണ് ഒരു കാര്‍ എന്ന സമ്മാനത്തിലേയ്ക്ക് എലിസബത്ത് എത്തിയത്.  

അമ്മ നല്‍കിയ സമ്മാന പൊതി തുറന്നു ആനന്ദക്കണ്ണീരോടെ അമ്മയെ പുണരുന്ന മകളെ ആണ് വീഡിയോയില്‍ കാണുന്നത്. അമ്മ നൽകിയ പൊതിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് തനിക്ക് സമ്മാനിച്ച പുതിയ കാറിന്റെ ചിത്രമാണെന്ന് മകൾ സ്വപ്നത്തില്‍ പോലും കരുതിയില്ല. ഈ മാസം അവസാനത്തോടെയാണ് കാർ ലഭിക്കുക.

 

മകൾക്ക് കാർ സമ്മാനിച്ചതിനു പിന്നിലൊരു കാരണവും ഉണ്ട്. പഠിക്കാന്‍ മിടുക്കിയായ മകള്‍ ബസ് സ്റ്റോപ്പിലേയ്ക്ക് മൈലുകളോളം നടന്നാണ് പോയിരുന്നത്. ഒരിക്കൽപ്പോലും അക്കാര്യത്തിൽ മകള്‍ പരാതിപ്പെട്ടിട്ടുമില്ല. അതോടെയാണ് മകള്‍ക്ക് ഒരു കാര്‍ സമ്മാനിക്കണമെന്ന് ഈ അമ്മ കരുതിയത്. 

 

എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

 

Also Read: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെയില്‍; റോയല്‍ ഗൗൺ ഒരുക്കിയത് ആറുമാസം കൊണ്ട്!

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍