ഊണും ഉറക്കവും എല്ലാം ചീറ്റകളോടൊപ്പം; ജീവിതകഥ പറഞ്ഞ് പെണ്‍കുട്ടി !

Web Desk   | others
Published : Jan 03, 2020, 12:18 PM IST
ഊണും ഉറക്കവും എല്ലാം ചീറ്റകളോടൊപ്പം; ജീവിതകഥ പറഞ്ഞ് പെണ്‍കുട്ടി !

Synopsis

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി ക്രിസ്റ്റന്‍റെ സുഹൃത്തുക്കള്‍ സിംഹവും ചീറ്റയും മറ്റ് വന്യമൃഗങ്ങളുമാണ്. ക്രിസ്റ്റന്‍ ഉറങ്ങുന്നത് വരെ  ചീറ്റകളോടൊപ്പമാണ്. അതിനൊരു കാരണവുമുണ്ട്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി ക്രിസ്റ്റന്‍റെ സുഹൃത്തുക്കള്‍ സിംഹവും ചീറ്റയും മറ്റ് വന്യമൃഗങ്ങളുമാണ്. ക്രിസ്റ്റന്‍ ഉറങ്ങുന്നത് വരെ  ചീറ്റകളോടൊപ്പമാണ്. അതിനൊരു കാരണവുമുണ്ട്. ക്രിസ്റ്റന്‍ ജനിച്ചത് വന്യമൃഗ സംരക്ഷണകേന്ദ്രത്തിലാണ്. 

അച്ഛന്‍ ജോലി ചെയ്തിരുന്നത് ഇവിടെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് മൃഗങ്ങളുമായി നല്ല അടുപ്പമായിരുന്നു ചെറുപ്പം മുതലെയുളളത്. ഇപ്പോള്‍ വന്യമൃഗ സംരക്ഷണകേന്ദ്രത്തില്‍ തന്നെ ചീറ്റകളെയും ജിറാഫിനെയും ഒക്കെ നോക്കി ജീവിക്കുകയാണ് ക്രിസ്റ്റന്‍. സ്കൂളില്‍ പോകുന്ന സമയങ്ങളില്‍ താന്‍ ഇവരെ മിസ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പഠിച്ച് വലുതാകുമ്പോള്‍ ഇവിടെ തന്നെ ജോലി ചെയ്യണമെന്ന് അന്നേ ആഗ്രഹിച്ചതാണെന്നും ക്രിസ്റ്റന്‍ പറയുന്നു. 

 

'എന്‍റെ അച്ഛന്‍ സിംഹങ്ങളെയും വലിയ പൂച്ചകളെയും വളര്‍ത്തിയത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. മൃഗങ്ങളെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതും അദ്ദേഹമാണ്'- ക്രിസ്റ്റന്‍ പറഞ്ഞു. എന്‍റെ വീടിന് അടുത്തുതന്നെയാണ് ഇവരുടെ വാസസ്ഥലവും. അതുകൊണ്ടുതന്നെ, ഞാന്‍ എന്നും കണികാണുന്നതും ചീറ്റകളെയും മറ്റുമാണ് എന്നും ക്രിസ്റ്റന്‍ പറയുന്നു. 

'ഓഫീസില്‍ കംപ്യൂട്ടറിന് മുന്‍പില്‍ ഇരുന്നുളള ജോലിയെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എനിക്ക് ഇവരോടൊപ്പം ജീവിക്കണം. ഇവറ്റകളെ നോക്കി ജീവിക്കാനാണ് എനിക്ക് ഇഷ്ടം' - ക്രിസ്റ്റന്‍ പറഞ്ഞു. 

'വീട്ടില്‍ തന്നെ ഏഴ് ചീറ്റകളുണ്ട്. ചീറ്റകള്‍ വന്യജീവികളാണ് എന്നുപോലും ഞാന്‍ മറന്നുപോകാറുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെയാണ് ഞാന്‍ അവരെ കാണുന്നത്. അവരോട് ഞാന്‍ സംസാരിക്കാറുണ്ട്. ഞങ്ങളുടെ ഭാഷ ഞങ്ങള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അവര്‍ ഉപദ്രവക്കാരികളല്ല. ഞാന്‍ അവരോടൊപ്പം തറയില്‍ കിടന്നുറങ്ങാറുണ്ട്. അവര്‍ക്ക് ഉമ്മ കൊടുക്കാറുണ്ട്. ഞാന്‍ അവരെ ഉപദ്രവിക്കില്ല എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാല്‍ അവര്‍ നമ്മളെയും ഉപദ്രവിക്കില്ല'- ക്രിസ്റ്റന്‍ പറഞ്ഞു. 

 

'അവര്‍ക്ക് നമ്മളില്‍ ഒരു വിശ്വാസം ഉണ്ടായാല്‍ പിന്നെ അവര്‍ മടിയിലേക്ക് ചാടി വീഴും. മടിയില്‍ കിടന്നുറങ്ങും, നമ്മളെ അവര്‍ സ്നേഹിക്കും'- ക്രിസ്റ്റന്‍ തുടരുന്നു. അവര്‍ തന്നെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല എന്നും ക്രിസ്റ്റന്‍ പറയുന്നു. 

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ