റോഡിൽ കിടന്ന പൊട്ടിയ ചില്ലുകൾ നീക്കം ചെയ്ത വനിതാ ട്രാഫിക്ക് പൊലീസുകാരിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

By Web TeamFirst Published Jan 20, 2021, 7:10 PM IST
Highlights

അമല്‍ദാര്‍ റാസിയ എന്ന ട്രാഫിക്ക് പൊലിസുകാരിയാണ് റോഡിൽ കിടന്ന ചില്ലുകള്‍ ചൂൽ ഉപയോ​ഗിച്ച് വൃത്തിയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റാസിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ റോഡപകടത്തില്‍ പൊട്ടിവീണ ചില്ലുകള്‍ നീക്കം ചെയ്യുന്ന വനിതാ ട്രാഫിക്ക് പൊലിസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ‌വെെറലായിരിക്കുന്നത്.

അമല്‍ദാര്‍ റാസിയ എന്ന ട്രാഫിക്ക് പൊലിസുകാരിയാണ് റോഡിൽ കിടന്ന ചില്ലുകള്‍ ചൂൽ ഉപയോ​ഗിച്ച് വൃത്തിയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റാസിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

റാസിയയുടെ വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഗ്ലാസും ഫൈബര്‍പൈപ്പുകളും നീക്കം ചെയ്യുന്നത് വീഡിയോയില്‍ കാണാനാകും. 

' യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ വനിതാ ട്രാഫിക്ക് പൊലീസ് അമൽദാർ റസിയ അപകടത്തില്‍ തകർന്ന ഗ്ലാസുകള്‍ നീക്കം ചെയ്യാന്‍ മുന്‍കൈ എടുത്തു. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തവും പൊതുജനങ്ങളോടുള്ള കരുതലും അഭിനന്ദനാര്‍ഹമാണ്... ' - മന്ത്രി കുറിച്ചു. നിരവധി പേർ വീഡിയോ ഷെയർ ചെയ്തു.

 

Calling it a 'socially conscious initiative', Home Min hails the effort of a woman traffic cop who removed shattered glass pieces from the road herself. pic.twitter.com/EvvxtXloW8

— Zee News English (@ZeeNewsEnglish)
click me!