തലച്ചോറിൽ തുടർച്ചയായി 5 ശസ്ത്രക്രിയകൾ; ഭക്ഷണം കഴിക്കുന്നതുവരെ മറന്നു; വർഷങ്ങൾക്ക് ശേഷം പഠിച്ചെടുത്ത് യുവതി

Published : Feb 26, 2025, 07:11 PM ISTUpdated : Feb 26, 2025, 07:13 PM IST
തലച്ചോറിൽ തുടർച്ചയായി 5 ശസ്ത്രക്രിയകൾ; ഭക്ഷണം കഴിക്കുന്നതുവരെ മറന്നു; വർഷങ്ങൾക്ക് ശേഷം  പഠിച്ചെടുത്ത് യുവതി

Synopsis

തുടർച്ചയായി തലച്ചോറിൽ ചെയ്തത് 5 ശസ്ത്രക്രിയകളാണ്. ഇതോടെയാണ് രാജസ്ഥാൻ സ്വദേശിയായ 31കാരി പദ്മജയുടെ ഓർമ്മ നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുൾപ്പെടെ എല്ലാം പദ്മജ മറന്നു. ഒടുവിൽ നടക്കാനോ എഴുതാനോ വായിക്കാനോ പോലും അറിയാതെയായി. തലച്ചോറിൽ ഉണ്ടായ ബാക്റ്റീരിയയെ തുടർന്നാണ് പഴുപ്പ് നിറഞ്ഞ് വീക്കം വന്നത്

ജയ്‌പൂർ: തുടർച്ചയായി തലച്ചോറിൽ ചെയ്തത് 5 ശസ്ത്രക്രിയകളാണ്. ഇതോടെയാണ് രാജസ്ഥാൻ സ്വദേശിയായ 31കാരി പദ്മജയുടെ ഓർമ്മ നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുൾപ്പെടെ എല്ലാം പദ്മജ മറന്നു. ഒടുവിൽ നടക്കാനോ എഴുതാനോ വായിക്കാനോ പോലും അറിയാതെയായി. തലച്ചോറിൽ ഉണ്ടായ ബാക്റ്റീരിയയെ തുടർന്നാണ് പഴുപ്പ് നിറഞ്ഞ് വീക്കം വന്നത്. ഇതേത്തുടർന്നാണ് യുവതിക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. 2017ലാണ് പദ്മജക്ക് കഠിനമായ തലവേദന വരുന്നത്. തുടർന്ന് പല ഡോക്ടർമാരെയും സമീപിച്ചു. ഒടുവിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ തലച്ചോറിൽ ബാക്ടീരിയ ബാധിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. വളരെ അപൂർവമായി ഉണ്ടാകുന്ന ഒരുതരം രോഗമാണിത്. ഇതുമൂലമാണ് തലച്ചോറിൽ പഴുപ്പ് നിറഞ്ഞ് വീക്കം വന്നത്. രോഗത്തെത്തുടർന്ന് ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. 

ആദ്യത്തെ സർജറി 2017ലാണ് ചെയ്തത്. അതിനുശേഷം 40 ദിവസത്തിനിടെ 4 തവണ ശസ്ത്രക്രിയ ചെയ്തു. പിന്നീട് നാല് മാസങ്ങൾക്ക് ശേഷമാണ് അഞ്ചാമത്തെ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതോടെയാണ് എല്ലാ കാര്യങ്ങളും പദ്മജ മറന്നുപോയത്.  പഠിക്കുന്ന കാലത്താണ് യുവതിക്ക് അസുഖം   ബാധിക്കുന്നത്. അഭിനയവും ഫോട്ടോഗ്രഫിയും ഇഷ്ടപെടുന്ന പദ്മജ പഠിച്ചതും ഈ മേഖലകളിൽ തന്നെയാണ്. ഫോട്ടോഗ്രഫർ എന്ന നിലയിൽ ശ്രദ്ധനേടി വരുമ്പോഴായിരുന്നു അസുഖം വരുന്നതും ശസ്ത്രക്രിയകൾക്ക് വിധേയയാവേണ്ടി വന്നതുമെന്ന് പദ്മജ പറയുന്നു. 

ഭക്ഷണം കഴിക്കുന്നതുൾപ്പെടെ അടിസ്ഥാന കഴിവുകളെല്ലാം മറന്നുപോയിരുന്നു. ഒരു വർഷത്തോളം  ജോലിയിൽ നിന്നും മാറിനിന്നാണ് പിതാവ് തന്നെ ഓരോ കാര്യങ്ങൾ പഠിപ്പിച്ചെടുത്തത്. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കുട്ടികൾ പഠിക്കുന്നതുപോലെ തുടക്കം മുതൽ ഓരോന്നായി പഠിക്കുകയായിരുന്നു. ഏഴ് വർഷമെടുത്താണ് താൻ കാര്യങ്ങൾ പഠിച്ചെടുത്തതെന്നും പദ്മജ പറയുന്നു. അതേസമയം ഓർമ്മ നഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചപ്പോൾ തലച്ചോറിന്റെ വലതുഭാഗത്താണ് അസുഖം ബാധിച്ചതെന്നതായിരുന്നു മറുപടി. 

ഗാർഡന് പകരം മിനി ഗാർഡൻ; എന്താണ് കേരളത്തിൽ പ്രചാരമേറുന്ന ടെറേറിയം

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ