യുവതിക്ക് മോർച്ചുവസ്ക്വസ്ഫോബിയ, കളിയാക്കി ആളുകൾ 

Published : Feb 23, 2025, 01:41 PM IST
യുവതിക്ക് മോർച്ചുവസ്ക്വസ്ഫോബിയ, കളിയാക്കി ആളുകൾ 

Synopsis

പലതരം ഫോബിയകൾ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇതെന്താണ് ഈ മോർച്ചുവസ്ക്വസ്ഫോബിയ. ആലോചിച്ച് തലകറങ്ങേണ്ട. കെച്ചപ്പിനോടുള്ള ഭയത്തെയാണ് മോർച്ചുവസ്ക്വസ്ഫോബിയ എന്ന് പറയുന്നത്.

പലതരം ഫോബിയകൾ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇതെന്താണ് ഈ മോർച്ചുവസ്ക്വസ്ഫോബിയ. ആലോചിച്ച് തലകറങ്ങേണ്ട. കെച്ചപ്പിനോടുള്ള ഭയത്തെയാണ് മോർച്ചുവസ്ക്വസ്ഫോബിയ എന്ന് പറയുന്നത്. കെച്ചപ്പിനെ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവാണ് ഇന്ന്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഭക്ഷണത്തോടൊപ്പം കെച്ചപ്പ് വേണം. എന്നാൽ ഇവിടെ കെച്ചപ്പിനെ ഭയപ്പെടുന്ന മോർച്ചുവസ്ക്വസ്ഫോബിയ ബാധിച്ച ഒരു ബ്രിട്ടീഷ് സ്ത്രീയുടെ അനുഭവ കഥയാണ് പറയുന്നത്. 

കെച്ചപ്പ് കാണുമ്പോൾ തന്നെ തന്റെ ബോധം പോകുമെന്നാണ് ബ്രിട്ടീഷ് യുവതി പറയുന്നത്. തനിക്ക് കെച്ചപ്പിനോട് പേടിയാണെന്ന് പറയുമ്പോൾ എപ്പോഴും ആളുകൾ തന്നെ കളിയാക്കുകയും  തള്ളിപ്പറയുകയും ചെയ്യാറുണ്ട്. യുവതിയുടെ ഭയം കാരണം വീടിനുള്ളിൽ കെച്ചപ്പുകൾ വാങ്ങി സൂക്ഷിക്കാറില്ലെന്നും ഭർത്താവ് ലെയ് വുഡ്‌മാൻ പറയുന്നു. 'കെച്ചപ്പിന്റെ ബോട്ടിലിലേക്ക് ഒന്ന് നോക്കാൻ പോലും അവൾക്ക് കഴിയില്ല കാരണം അത് കണ്ടാൽ അവൾക്ക് പാനിക് അറ്റാക്ക് ഉണ്ടാകും. കെച്ചപ്പിന്റെ അംശം അടങ്ങിയ കറികളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അതെടുത്ത് കളയുകയാണ് ചെയ്യുന്നതെന്നും വുഡ്‌മാൻ പറഞ്ഞു.

'ചോരയുടെ നിറത്തോട് സാദൃശ്യമുള്ളതാണ് അത്. എങ്ങനെയാണ് ആ ഭയത്തെ കുറിച്ച് പറയേണ്ടതെന്ന് എനിക്കറിയില്ല. എപ്പോഴും ആളുകളുടെ മുന്നിൽ ഞാൻ നാണം കെടാറുണ്ട്. എന്നെ ആരെങ്കിലും തോക്കിന്റെ മുൾമുനയിൽ നിർത്തിയാൽ ഞാൻ പേടിച്ച് വിറക്കും അതുപോലെ തന്നെയാണ് എനിക്ക് കെച്ചപ്പ് കാണുമ്പോഴും അനുഭവപ്പെടുന്നത്. ഞാൻ  കാണിക്കുന്ന ഭയം മറ്റുള്ളവർക്ക് അഭിനയമായി തോന്നുമെന്ന് എനിക്കറിയാം'-മിസ്സിസ് വുഡ്‌മാൻ പറഞ്ഞു.

കെച്ചപ്പിന്റെ ഗന്ധമടിച്ചാൽ പോലും സുഖമില്ലാതെയാകുന്ന ആളാണ് തന്റെ ഭാര്യ. പാത്രത്തിൽ കെച്ചപ്പ് പറ്റിപിടിച്ചിരിക്കുന്നതാണ് അവളുടെ ഏറ്റവും വലിയ പേടി. പിന്നീട് ഒരിക്കലും അവൾ അത് ഉപയോഗിക്കില്ലെന്നും വുഡ്‌മാൻ പറയുന്നു. അതേസമയം മോർച്ചുവസ്ക്വസ്ഫോബിയ എന്ന അവസ്ഥ ഉണ്ടാകാനുള്ള കാരണമെന്തെന്ന് ചോദിക്കുമ്പോൾ, എങ്ങനെയാണ് തനിക്കത്‌ ഉണ്ടായതെന്ന് അറിയില്ലെന്നാണ് മിസ്സിസ് വുഡ്‌മാന്റെ  മറുപടി. 

നീണ്ട കൺപീലികൾ കൊണ്ട് വ്യത്യസ്തം, ഇവരുടെ കണ്ണുകൾ; ഇതാണ് ആ യുവതി

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ