മധുവിധു വരെ കന്യാകാത്വം നഷ്ടപ്പെടാതെ സൂക്ഷിച്ചു; ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്ന് പിന്നീട് മനസിലായി, കാരണം

By Web TeamFirst Published Jan 9, 2020, 8:25 PM IST
Highlights

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാത്രമേ ലെെംഗികബന്ധത്തിലേർപ്പെടു വെന്ന് ഇരുവരും തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. 

ന്യൂയോര്‍ക്ക്: 23കാരിയായ സ്‌റ്റെഫിനി മുള്ളര്‍ എന്ന യുവതി വിവാഹത്തിന് ശേഷം മധുവിധു ദിവസം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവെന്ന് നിശ്ചയിച്ചിരുന്നു. വിവാഹ ശേഷം ആദ്യരാത്രിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി സ്‌റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല.

 രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാത്രമേ ലെെംഗികബന്ധത്തിലേർപ്പെടു വെന്ന് ഇരുവരും തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അവസാനം സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. അണുബാ​ധ കുറയാനായി ധാരാളം മരുന്നുകളും കഴിച്ചു. എന്നാൽ വലിയ കാര്യമൊന്നും ഉണ്ടായില്ല. മൂന്ന് മാസത്തോളം അണുബാധ തുടര്‍ന്നു. കഠിന വേദനയായിരുന്നു സ്റ്റെഫിനിക്ക് നേരിടേണ്ടി വന്നത്. പലപ്പോഴും കരയുക പോലും ചെയ്തു. അങ്ങനെ അണുബാധ മാറിയതോടെ വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും ശ്രമിച്ചു. അപ്പോഴും സാധിച്ചില്ല. 

എന്താണ് ഇതിന് കാരണമെന്ന് അറിയാനായി സ്റ്റെഫിനി ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയായിരുന്നു. അപ്പോഴാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. 2018ല്‍ സ്റ്റെഫിനി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. അങ്ങനെയാണ് സ്റ്റെഫിനിക്ക് 'വജൈനിസ്മസ്' എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. 

ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുകമൂലം പുരുഷലിംഗത്തിന് യോനീപ്രവേശം സാധിക്കാതെ വരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തത് ഒരു രോഗാവസ്ഥയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അതാണ് രോഗം കണ്ടെത്താന്‍ വൈകിയതെന്നും സ്റ്റെഫിനി പറഞ്ഞു.

വിവാഹ ദിവസം രാത്രി വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ കന്യകയായി തുടരാം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റെഫിനി പറയുന്നു. രണ്ട് പേരെ തമ്മില്‍ അടുപ്പിക്കുന്നതും ഒന്നാണ് ലൈംഗികബന്ധം എന്നാണ് താന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ തന്റെ ജീവിതത്തില്‍ തുടരാന്‍ കഴിയാത്ത ഒരാളുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് സ്റ്റെഫിനി പറഞ്ഞു. പോയവര്‍ഷം മാര്‍ച്ച് അവസാനത്തോടെ ചികിത്സ ആരംഭിച്ചു. മെയില്‍ അവസാനിച്ചു. മുമ്പ് മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും ആ സമയങ്ങളിൽ താങ്ങായി നിന്നത് ഭർത്താവാണെന്നും സ്റ്റെഫിനി പറയുന്നു.

click me!