വക്കീലിൽ നിന്നും അഭിനയത്തിലേക്ക്, ആ​ഗ്രഹിച്ചെടുത്ത ജോലിയായിരുന്നു അത്; മനസ് തുറന്ന് പിങ്കി കണ്ണൻ

Resmi Sreekumar   | Asianet News
Published : Mar 08, 2021, 09:20 AM ISTUpdated : Mar 08, 2021, 09:27 AM IST
വക്കീലിൽ നിന്നും അഭിനയത്തിലേക്ക്, ആ​ഗ്രഹിച്ചെടുത്ത ജോലിയായിരുന്നു അത്; മനസ് തുറന്ന് പിങ്കി കണ്ണൻ

Synopsis

പിങ്കി നല്ലൊരു അഭിനേത്രി മാത്രമല്ല നല്ലൊരു അഡ്വക്കേറ്റ് കൂടിയാണ്. വാർത്താ അവതാരകയായ ശേഷമാണ് പിങ്കി അഭിനയരംഗത്തേക്ക് എത്തുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയാണ് പിങ്കി.

'ജീവിതനൗക' എന്ന സീരിയലിലെ പ്രിയങ്ക എന്ന കഥാപാത്രം അവതരിപ്പിച്ച് വരുന്ന പിങ്കി കണ്ണൻ ഇന്ന് മലയാളികളുടെ മനസിൽ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. നിരവധി സീരിയലുകളിൽ പിങ്കി അഭിനയിച്ചു. നായികാ പ്രാധാന്യം ഉള്ള വേഷത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പിങ്കി പറയുന്നു.

പിങ്കി നല്ലൊരു അഭിനേത്രി മാത്രമല്ല നല്ലൊരു അഡ്വക്കേറ്റ് കൂടിയാണ്. വാർത്താ അവതാരകയായ ശേഷമാണ് പിങ്കി അഭിനയരംഗത്തേക്ക് എത്തുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയാണ് പിങ്കി. ഈ വനിതാ ദിനത്തിൽ വിശേഷങ്ങളുമായി പിങ്കി... 

വക്കീലിൽ നിന്നും സീരിയലിലേക്ക്...

എന്റെ പ്രൊഫഷനാണ് വക്കീൽ എന്നുള്ളത്. വക്കീലെന്ന പ്രൊഫഷന്‍ തിരഞ്ഞെടുത്തെങ്കിലും മനസിൽ അഭിനയം എന്നൊരു ആ​ഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. സീരിയലിൽ അഭിനയിക്കണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നുവെങ്കിലും  ആദ്യമൊക്കെ ആത്മവിശ്വാസക്കുറവ് മനസിൽ ഉണ്ടായിരുന്നു. ടിവി അവതാരകയായിട്ടാണ് പിന്നീട് അഭിനയിത്തിലേക്ക് ഒരു അവസരം കിട്ടുന്നത്. വക്കീലും അഭിനയവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് തന്നെയാണ് ആ​ഗ്രഹം.

 

 

ആ​ഗ്രഹിച്ചെടുത്ത ജോലി...

വക്കീൽ എന്ന ജോലി എനിക്ക് കൂടുതൽ യോജിച്ചതാണെന്ന് തോന്നി. അത് കൊണ്ടാണ് ഈ ജോലി തിരഞ്ഞെടുത്തതും. സീരിയലിൽ വരുന്നതിന് മുമ്പ് ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചിരുന്നു. വളരെയധികം ആഗ്രഹിച്ചെടുത്ത ഒരു പ്രൊഫഷനാണ് വക്കീൽ. എന്നാല്‍ അഭിനയത്തിനും അതുപോലെ തന്നെ പ്രാധാന്യം നല്‍കുന്നുണ്ട്. രണ്ടും ഒരു പോലെ കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്. 

വാര്‍ത്താ അവതാരക...

ഒരു ന്യൂസ് ചാനലിലൂടെ വാര്‍ത്താ അവതാരകയായിട്ടാണ് ആദ്യം സ്‌ക്രീനിന് മുന്നില്‍ എത്തുന്നത്. വക്കീൽ എന്ന ജോലിയൊടൊപ്പം പ്രോഗ്രാമുകളും ധാരാളം ചെയ്യുമായിരുന്നു. ദൂരദര്‍ശന്‍, സൂര്യ ടിവി, കൗമുദി ഉള്‍പ്പടെയുള്ള ചാനലുകളില്‍ നിരവധി പ്രോഗ്രാമുകളും കുക്കറി ഷോകളും ചെയ്തിരുന്നു. നിലവിൽ Centrum Attorneys and Legal Consultants എന്ന സ്ഥാപനത്തിൽ വക്കീലായി പ്രക്ടീസ് ചെയ്തു വരുന്നു.

 

 

'ദേവാംഗന'യാണ് ആദ്യ സീരിയൽ...

സീരിയൽ രം​ഗത്തേക്ക് വന്നിട്ട് രണ്ടര വർഷം ആകുന്നു. ദേവാംഗന എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, ​ഗൗരി, കുട്ടിക്കുറുമ്പൻ, നീലക്കുഴിൽ തുടങ്ങിയ സീരിയലിൽ അഭിനയിച്ചു. ഇപ്പോൾ ജീവതനൗകയിൽ പ്രിയങ്ക എന്ന കഥാപാത്രം ചെയ്ത് വരുന്നു.

നല്ല അഭിപ്രായങ്ങളും മോശം അഭിപ്രായങ്ങളും...

ആളുകൾ ഫോണിൽ അഭിപ്രായങ്ങൾ വിളിച്ച്  പറയാറുണ്ട്. പിങ്കിയെക്കാളും പ്രിയങ്കയെയാണ് കൂടുതൽ പേർക്കും അറിയാവുന്നത്. പ്രിയങ്ക എന്ന കഥാപാത്രം പലരുടെയും മനസിൽ ഇടം പിടിച്ച് കഴിഞ്ഞു. 

സിനിമയിൽ അഭിനയിക്കണമെന്നുണ്ടോ...?

സിനിമയിൽ നല്ലൊരു റോൾ കിട്ടിയാൽ ഉറപ്പായും ചെയ്യും. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്. 

ഭർത്താവിന്റെ പിന്തുണ...

ഭർത്താവിന്റെ പേര് കണ്ണൻ. അഡ്വക്കേറ്റ് തന്നെയാണ്. കണ്ണന്റെ പൂര്‍ണ പിന്തുണ തന്നെയാണ് ഈ രംഗത്തേക്ക് എത്താന്‍ കാരണം.  കണ്ണന്റെ പിന്തുണയില്ലെങ്കില്‍ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. കുടുംബത്തിന്റെ പിന്തുണയും അവരുടെ അഭിപ്രായങ്ങളും വളരെയേറെ വിലപ്പെട്ടത് തന്നെയാണ്. പിന്നെ ഒരു മകനുണ്ട്. മകൻ ധനഞ്ജയ് ചേകവ. നാലാര വയസായി. എൽകെജി പഠിക്കുന്നു. 

 

 

ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ...

ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഓഫീസിൽ പോകാറുണ്ട്. പിന്നെ കൂടുതൽ സമയവും ഭർത്താവും മകനൊടൊപ്പവുമായിരിക്കും. മകന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ തയ്യാറാക്കി കൊടുക്കും. ചെറിയ ട്രിപ്പുകളൊക്കെ പോകാറുണ്ട്.

 ഈ വനിതാ ദിനത്തിൽ പറയാനുള്ളത്...

 അമ്മ എന്ന നിലയിൽ പറയാനുള്ളത്, വീട്ടിൽ നിന്നുമാണ് കുട്ടികൾ എല്ലാ പഠിക്കുന്നത്. നമ്മൾ വളർത്തി കൊണ്ട് വരുന്ന സാഹചര്യത്തിൽ നിന്നുമാണ് കുട്ടികൾ പഠിക്കേണ്ടതാണ്. കുട്ടികളെ നല്ലൊരു മനുഷ്യനാക്കി വളർത്തുകയാണ് വേണ്ടത്. കുട്ടികളെ അടിച്ച് വളർത്താതെ കണ്ട് മനസിലാക്കി വേണം അവർ വളരാൻ. നല്ലത് മാത്രം നമ്മൾ പറഞ്ഞ് കൊടുക്കുക.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി