പുരുഷന്മാർ വിവാഹം ചെയ്യുന്നത് പ്രായം കുറഞ്ഞ സ്ത്രീകളെ; കാരണം ?

By Web TeamFirst Published Jan 6, 2020, 10:21 AM IST
Highlights

ലോകത്ത് എവിടെയും വിവാഹത്തില്‍ പ്രായവും ഘടകമാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നാട്ടുനടപ്പ് പ്രകാരം വിവാഹത്തിനായി പുരുഷന്മാര്‍ക്ക് പ്രായക്കൂടുതലും സ്ത്രീകൾക്ക് പ്രായക്കുറവുമാണ് പരിഗണിച്ചുവരുന്നത്. 

ലോകത്ത് എവിടെയും വിവാഹത്തില്‍ പ്രായവും ഘടകമാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നാട്ടുനടപ്പ് പ്രകാരം വിവാഹത്തിനായി പുരുഷന്മാര്‍ക്ക് പ്രായക്കൂടുതലും സ്ത്രീകൾക്ക് പ്രായക്കുറവുമാണ് പരിഗണിച്ചുവരുന്നത്. എങ്കിലും കാലവും ചിന്താഗതിയും മാറിയപ്പോൾ വൈവാഹികജീവിതത്തിൽ പ്രായമൊരു പ്രശ്നമേയല്ലെന്ന് സമൂഹം തെളിയിക്കുന്നുമുണ്ട്. എങ്കില്‍ പോലും ഇന്നും പ്രായം പലപ്പോഴും ഘടകമാകാറുമുണ്ട്. വിവാഹബന്ധങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുളള പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. 

വിവാഹവും ആചാരങ്ങളും രാജ്യങ്ങള്‍ക്കും മതങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ചില പൊതു പ്രവണതകള്‍ സമാനമാണെന്നാണ് ഒരു പഠനം പറയുന്നത്. 130 രാജ്യങ്ങളിലെ ജീവിതരീതിയും 6 വ്യത്യസ്ത മതങ്ങളിലെ ആചാരരീതികളും പഠനവിധേയമാക്കിയതിനു ശേഷമാണ് കണ്ടെത്തലുകള്‍. വിവാഹിതരാകുമ്പോള്‍ സ്ത്രീക്ക് എപ്പോഴും പ്രായം കുറവായിരിക്കും എന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ രാജ്യങ്ങളിലും മതങ്ങളിലും ഇതു സമാനമാണ്. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികളിലും പ്രവണതയ്ക്ക് മാറ്റമില്ല എന്നാണ് പഠനം പറയുന്നത്. അമേരിക്കയിലെ 'Pew Research Center' ആണ് പഠനം നടത്തിയത്.

ദമ്പതികളുടെ പ്രായവ്യത്യാസം ഏറ്റവും പ്രകടം മുസ്ലിം സമുദായത്തിലാണ് എന്നാണ് ഈ പഠനം പറയുന്നത്. ശരാശരി 6.6 വയസ്സിന്റെ വ്യത്യാസമുണ്ട് ദമ്പതികള്‍ തമ്മില്‍. ഹിന്ദുക്കളില്‍ വ്യത്യാസം 5.6  വയസ്സാണെങ്കില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ 3.8 ശതമാനമാണ് എന്നും പഠനം പറയുന്നു. 

ലോകത്ത് ഭര്‍ത്താവിന്റെ മരണശേഷം ജീവിച്ചിരിക്കുന്ന ഭാര്യമാരുടെ എണ്ണം കൂടുതലാണ്. യൂറോപ്പിലും വടക്കേ അമേരിക്കയിലും 60 വയസ്സിനും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതലാണ്.  പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം തനിച്ചു ജീവിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ് എന്നും പഠനത്തില്‍ പറയുന്നു.

click me!