പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകള്‍!

By Web TeamFirst Published Jan 6, 2020, 10:23 PM IST
Highlights

കൃത്രിമമധുരത്തിന്റെ ഉപയോഗം, നമുക്കറിയാം പ്രമേഹമുള്‍പ്പെടെ പല ജീവിതശൈലീ രോഗങ്ങളിലേക്കും നയിക്കുന്നതാണ്. എങ്കിലും ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മധുര ഉപയോഗം അനുവദനീയമായ അളവിലും കുറവാണ്. ഈ വസ്തുത ആശാവഹമാണ്. എന്നാല്‍ പ്രായമായവരിലെ മധുരത്തിന്റെ ഉപയോഗം കൂടുതലാണെന്നത് കരുതല്‍ വേണ്ട കണ്ടെത്തലാണെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു

പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്ന് കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചോ? സംഗതി ഇതാണ്. നിത്യജീവിതത്തില്‍ ഭക്ഷണത്തിലൂടെ അകത്തേക്കാക്കുന്ന കൃത്രിമമധുരത്തിന്റെ കണക്ക് നോക്കിയാല്‍ അതില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് ഉദ്ദേശിച്ചത്.

'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്',ഉം  'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍'ഉം സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഈ കണക്കുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ദിവസത്തില്‍ പുരുഷന്മാര്‍ കഴിക്കുന്ന മധുരത്തിന്റെ ശരാശരി കണക്ക് 18.7 ഗ്രാമും സ്ത്രീകളുടേത് 20.2 ഗ്രാമും ആണ്.

കൃത്രിമമധുരത്തിന്റെ ഉപയോഗം, നമുക്കറിയാം പ്രമേഹമുള്‍പ്പെടെ പല ജീവിതശൈലീ രോഗങ്ങളിലേക്കും നയിക്കുന്നതാണ്. എങ്കിലും ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മധുര ഉപയോഗം അനുവദനീയമായ അളവിലും കുറവാണ്. ഈ വസ്തുത ആശാവഹമാണ്. എന്നാല്‍ പ്രായമായവരിലെ മധുരത്തിന്റെ ഉപയോഗം കൂടുതലാണെന്നത് കരുതല്‍ വേണ്ട കണ്ടെത്തലാണെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു.

36 മുതല്‍ 59 വരെ പ്രായമുള്ളവരാണ് കൂടുതലും മധുരം കഴിക്കുന്നതെന്നും ഏറ്റവും കുറവ് കഴിക്കുന്നത് അഞ്ച് വയസ് വരെ പ്രായമെത്തുന്ന കുട്ടികളിലാണെന്നും സര്‍വേ നിരീക്ഷിക്കുന്നു. സാമുദായികമായ വ്യത്യാസം, ആരോഗ്യകാര്യങ്ങളിലുള്ള അവബോധം, വിദ്യാഭ്യാസം, ഡയറ്റ് നിയന്ത്രണം- എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഓരോ വിഭാഗങ്ങളുടേയും മധുരം കഴിപ്പിന്റെ അളവും വ്യത്യസ്തപ്പെടുന്നുണ്ടെന്ന് സര്‍വേ സമര്‍ത്ഥിക്കുന്നു.

click me!