ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ എന്നറിയാമോ?

Published : Oct 02, 2023, 03:59 PM IST
ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ എന്നറിയാമോ?

Synopsis

ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, സാമൂഹിക- സാമ്പത്തിക ഘടകങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സ്വാധീനത്താല്‍ പ്രായമാകുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണത്രേ. ഇപ്പോഴിതാ യുഎൻഎഫ്‍പിഎയുടെ ( യുണൈറ്റഡ് നൈഷൻസ് പോപുലേഷൻ ഫണ്ട്) പുതിയൊരു റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏതെല്ലാം സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം കാണുന്നത് എന്ന് സൂചിപ്പിച്ചിരിക്കുകയാണ്. 

ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, സാമൂഹിക- സാമ്പത്തിക ഘടകങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സ്വാധീനത്താല്‍ പ്രായമാകുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശം എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ ജമ്മു & കശ്മീരിനുമൊപ്പം ഈ പട്ടികയില്‍ കേരളവും ഇടം പിടിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നാണ് യുഎൻഎൻപിഎയുടെ 'ഇന്ത്യ ഏജിംഗ് റിപ്പോര്‍ട്ട്' വ്യക്തമാക്കുന്നത്. 

'അറുപത് വയസിലെത്തിയാല്‍ പിന്നെ ഇന്ത്യയില്‍ ഒരാള്‍ വീണ്ടും 18.3 വര്‍ഷം കൂടി ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുതന്നെ സ്ത്രീകളിലാണ് ഏറെയും കാണുന്നത്. പുരുഷന്മാരില്‍ 17.5 വര്‍ഷം എന്ന കണക്കാണെങ്കില്‍ സ്ത്രീകളിലെത്തുമ്പോള്‍ അത് 19 ആണ് ആകുന്നത്...'- റിപ്പോര്‍ട്ട് പറയുന്നു. 

2050 ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രായമായവരുടെ ജനസംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രായമായവരുടെ ജനസംഖ്യയുടെ ഇരട്ടിയിലേക്ക് അത് എത്തുകയും ആകെ ജനസംഖ്യയുടെ 20 ശതമാനവും പ്രായമായവര്‍ എന്ന നിലയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മാത്രമല്ല ഇങ്ങനെയൊരു തരംഗം കാണുന്നത് എന്നും മറ്റ് പലയിടങ്ങളിലും സാഹചര്യങ്ങള്‍ സമാനമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ഇങ്ങനെ വരുമ്പോള്‍ കുട്ടികളുടെ ജനസംഖ്യയുടെ തോതിനെ പ്രായമായവരുടെ ജനസംഖ്യയുടെ തോത് മറികടക്കും. അതായത് കുട്ടികളെക്കാള്‍ കൂടുതല്‍ പ്രായമായവര്‍ ആയിരിക്കും നമ്മുടെ നാട്ടിലുണ്ടാവുകയെന്ന് ചുരുക്കം. അതോടൊപ്പം തന്നെ ഇന്ത്യയില്‍ പ്രായമായവരുടെ ജീവിതസാഹചര്യങ്ങള്‍ മോശമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. സാമ്പത്തികം തന്നെ മുഖ്യപ്രശ്നം.  വരുമാനമില്ലാത്തവര്‍ കൂടുതലാണ്. അതിനാല്‍ തന്നെ ദാരിദ്ര്യവും പ്രായമായവരെ വേട്ടയാടുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Also Read:- നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് പത്തൊമ്പതുകാരൻ; ഹൃദയാഘാതമെന്ന് സംശയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ