അതിസുന്ദരമായി തിളങ്ങുന്ന, നീണ്ട കൺപീലിയുള്ള ആ കണ്ണുകളെ നമ്മൾ മറന്നിട്ടുണ്ടാവില്ല. നമുക്കെല്ലാം പരിചിതയാണ് ഇവർ
അതിസുന്ദരമായി തിളങ്ങുന്ന, നീണ്ട കൺപീലിയുള്ള ആ കണ്ണുകളെ നമ്മൾ മറന്നിട്ടുണ്ടാവില്ല. നമുക്കെല്ലാം പരിചിതയാണ് ചൈനക്കാരിയായ യു ജിയാൻഷ്യയെ. ലോകത്തെ ഏറ്റവും നീളം കൂടിയ കൺപീലിയുടെ ഉടമയാണ് യു ജിയാൻഷ്യ. സാധാരണമായി ആളുകളിൽ 5 അല്ലെങ്കിൽ 6 സെന്റിമീറ്ററാണ് കൺപീലിയുടെ നീളം ഉണ്ടാകുന്നത്. എന്നാൽ യുവിന് ഉള്ളത് 20.5 സെന്റിമീറ്റർ നീളമാണ്. 2016 ജൂൺ 28നാണ് യു ഏറ്റവും നീളം കൂടിയ കൺപീലിയുള്ള വനിതയായി ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. ആദ്യമായി ഗിന്നസ് റെക്കോർഡ് നേടുമ്പോൾ ഇടത് കണ്ണിലെ മുകൾ ഭാഗത്തുള്ള കൺപോളയിൽ ഉണ്ടായിരുന്ന കൺപീലിയുടെ നീളം 12.4 സെന്റിമീറ്റർ ആയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ നീളം 20.5 സെന്റിമീറ്ററായി മാറുകയും യു തന്നെ ആദ്യത്തെ റെക്കോർഡ് തിരുത്തുകയും രണ്ടാമത് പുതിയ ഗിന്നസ് റെക്കോർഡ് നേടുകയും ചെയ്യുകയായിരുന്നു.
2015 മുതലാണ് യുവിനെ അസാധാരണമായി കൺപീലി വളരാൻ തുടങ്ങുന്നത്. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ നൽകിയ മറുപടി. കുറെയേറെ ശ്രമിച്ചെങ്കിലും ആർക്കും തന്നെ ഇതിന്റെ പിന്നിലെ കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇനി പരമ്പരാഗതമായി കിട്ടിയതാണോ എന്ന് ചോദിച്ചാൽ, കുടുംബത്തിൽ മറ്റാർക്കും ഇങ്ങനെ കൺപീലി ഇല്ലെന്നാണ് യു പറയുന്നത്. അതേസമയം യു കാരണമായി പറയുന്നത് മറ്റൊന്നാണ്, വർഷങ്ങൾക്ക് മുമ്പ് താൻ 480 ദിവസം പർവതത്തിൽ താമസിച്ചിരുന്നതായും അപ്പോൾ ബുദ്ധൻ അനുഗ്രഹിച്ച് നൽകിയ സമ്മാനമാകാം ഇതെന്നുമാണ് യു പറയുന്നത്. എന്ത് കാരണം കൊണ്ടാണെങ്കിലും ഈ നേട്ടം തനിക്ക് കൂടുതൽ ശക്തി നൽകുന്നതാണെന്ന് യു പറയുന്നു. 'ദൈനംദിന ജീവിതത്തിൽ നീളമുള്ള കൺപീലികൾ എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഒരുപാട് സന്തോഷം മാത്രമാണ് നൽകിയിട്ടുള്ളതെന്നും യു പറയുന്നു.
എന്റെ നീളമുള്ള കൺപീലിയോട് ഞാൻ നന്ദി പറയുന്നു. എനിക്ക് ഐഷാഡോയോ ഐലൈനറോ ആവശ്യം വരുന്നില്ല. അതുകൊണ്ട് തന്നെ മേക്കപ്പ് ഇടാനുള്ള സമയം ലഭിക്കാമെന്നാണ് യു പറയുന്നത്. ശരീരത്തിൽ അസാധാരണമായി വരുന്ന മാറ്റങ്ങളെ ഒരപമാനമായി കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കണ്ണുകളിൽ സാധാരണയെക്കാളും നീളമുള്ള കൺപീലി വളർന്നത് തന്നെ വ്യത്യസ്തയാക്കിയെന്നും അതൊരു അനുഗ്രഹമായി കാണാൻ പഠിപ്പിക്കുകയും ചെയ്യുന്ന യു നമുക്കെന്നും പ്രചോദനം തന്നെയാണ്.
വീട് ചെറുതോ വലുതോ ആകട്ടെ വൃത്തിയായി സൂക്ഷിക്കാം; ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ
