യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്, പ്രധാന നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

Published : Jul 05, 2025, 10:37 AM IST
Eiffel Tower

Synopsis

അതിശക്തമായ ഉഷ്ണതരംഗം മൂലം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.

ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ നിങ്ങൾ യൂറോപ്പിലേയ്ക്ക് എന്തെങ്കിലും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

തെക്കൻ യൂറോപ്പിലെ നിരവധി ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉഷ്ണതരംഗം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്വീഡൻ, നോർവേ, ഓസ്ട്രിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ അധികാരികൾ യാത്രാ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. ഇത് പല പ്രധാന നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതിനും കാരണമായി.

പാരീസിൽ, ജൂലൈ 1, 2 തീയതികളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ പ്രശസ്തമായ ഈഫൽ ടവർ അടച്ചിരുന്നു. ജൂൺ 30ന് ഫ്രാൻസിലെ പല നഗരങ്ങളിലും തെർമോസ്റ്റാറ്റ് 100 ഡിഗ്രി (37 ഡിഗ്രി സെൽഷ്യസ്) കടന്നു. പോർച്ചുഗലിലെ മോറ നഗരത്തിൽ ഇതേ ദിവസം തന്നെ 115.9 ഡിഗ്രി (46 ഡിഗ്രി സെൽഷ്യസ്) വരെ താപനില ഉയരുന്ന സാഹചര്യമുണ്ടായി. സ്പെയിനിലെ എൽ ഗ്രനാഡോയിൽ താപനില 114.8 ഡിഗ്രി (46 ഡിഗ്രി സെൽഷ്യസ്) ആയി ഉയർന്നു. സ്പെയിനിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് കടന്നുപോയത്. മജോർക്കയിൽ തീവ്രമായ ചൂട് കാരണം ഒരു വിനോദസഞ്ചാരി മരിക്കുകയും ചെയ്തിരുന്നു.

ചൂടിൽ നിന്ന് രക്ഷപ്പെടാൻ സഞ്ചാരികൾക്ക് പ്രധാന നഗരങ്ങളിലെ തണലുള്ള പൊതു പാർക്കുകൾ, നീന്തൽക്കുളങ്ങൾ, ഭൂഗർഭ ടൂറുകൾ എന്നിവ പരിഗണിക്കാം. പല യൂറോപ്യൻ നഗരങ്ങളിലും ഭൂഗർഭ ടൂര്‍ സംവിധാനങ്ങളുണ്ട്. പാരീസിലെയും റോമിലെയും പുരാതനമായ കാറ്റകോമ്പുകളാണ് (ശവക്കല്ലറകൾ) ഇതിന് ഉദാഹരണം. തലയോട്ടികളും അസ്ഥികൂടങ്ങളും സൂക്ഷിക്കുന്ന ഇവിടെ ഉപരിതല താപനിലയെ അപേക്ഷിച്ച് തണുത്ത അന്തരീക്ഷമാണ്. കൂടാതെ, പുരാതനമായ കത്തീഡ്രലുകളും പള്ളികളും പലപ്പോഴും താഴ്ന്ന താപനില നിലനിർത്താൻ സഹായിക്കുന്ന കട്ടിയുള്ള കൽഭിത്തികൾ കൊണ്ട് നിര്‍മ്മിച്ചവയായതിനാൽ ആളുകൾക്ക് ഇവിടങ്ങളിൽ വിശ്രമിക്കാൻ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല