
ഓഗസ്റ്റ് മാസത്തിലെ ട്രിപ്പ് ചാര്‍ട്ട് പുറത്തുവിട്ട് കെഎസ്ആര്‍ടിസി. മലപ്പുറം ഡിപ്പോയിൽ നിന്ന് നിരവധി യാത്രകളാണ് ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. മൂന്നാര്‍, മൈസൂര്‍ തുടങ്ങിയ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഓഗസ്റ്റ് മാസത്തിൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 2ന് പുലര്‍ച്ചെ 4 മണിയ്ക്ക് ആരംഭിക്കുന്ന മൂന്നാര്‍ യാത്രയോടെയാണ് ട്രിപ്പുകളുടെ തുടക്കം. മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1680 രൂപയാണ് നിരക്ക്. ഇതിൽ ബസ് ചാര്‍ജ്, ഒരു ദിവസത്തെ ഉച്ചഭക്ഷണം, താമസം എന്നിവ ഉൾപ്പെടുന്നു. ഇതേ ദിവസം തന്നെ നെല്ലിയാമ്പതി യാത്രയുമുണ്ട്. പുലര്‍ച്ചെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. നെല്ലിയാമ്പതിയും പോത്തുണ്ടി ഡാമുമാണ് സന്ദര്‍ശിക്കുക. ഏകദിന യാത്രയ്ക്ക് 830 രൂപയാണ് ഈടാക്കുക (ബസ് ചാര്‍ജ് മാത്രം). ഓഗസ്റ്റ് 3ന് അതിരപ്പിള്ളി, മലക്കപ്പാറ, വാഴച്ചാൽ യാത്രയുണ്ട്. 920 രൂപയാണ് നിരക്ക്. ബസ് ചാര്‍ജ് മാത്രമാണിത്.
ഓഗസ്റ്റ് 7നാണ് മൈസൂര്‍ യാത്ര പുറപ്പെടുന്നത്. മൈസൂര്‍ മൃഗശാല, കാരാഞ്ചി ലേക്ക്, മൈസൂര്‍ പാലസ്, സുകവനം എന്നിവിടങ്ങളാണ് ഏകദിന യാത്രയിൽ സന്ദര്‍ശിക്കുക. 1250 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). ഇല്ലിക്കൽ കല്ല്, വയനാട്, പൈതൽമല, സൈലന്റ് വാലി, ഗവി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും വിവിധ ദിവസങ്ങളിലായി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400128856, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.