പഴശ്ശിരാജയുമായി പോരാടാൻ ബ്രിട്ടീഷുകാര്‍ തന്ത്രം മെനഞ്ഞ കോട്ട; ചരിത്രമുറങ്ങുന്ന തലശ്ശേരി കോട്ട

Published : Jul 25, 2025, 06:46 PM IST
Thalassery Fort

Synopsis

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ കോട്ട, ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രവും സൈനിക കേന്ദ്രവുമായിരുന്നു. 

കണ്ണൂരിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ തെക്കായി തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രാവശേഷിപ്പാണ് തലശ്ശേരി കോട്ട. മുനിസിപ്പൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് തലശ്ശേരി കോട്ട തലയുയർത്തി നിൽക്കുന്നത്. തലശ്ശേരി കോട്ടയുടെ ചരിത്രം ഒന്ന് പരിശോധിക്കാം.

1683-ൽ മലബാർ തീരത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ വാസസ്ഥലം സ്ഥാപിച്ചു. പിന്നീട് അവർ അന്നത്തെ ഭരണാധികാരികളായിരുന്ന കോലത്തിരിമാരുടെ അനുമതിയോടെ ഒരു ചെറിയ കോട്ട പണിതു. കാലക്രമേണ മലബാറിൽ സ്വാധീനമുറപ്പിക്കാനായി ബ്രിട്ടീഷുകാരെ സഹായിച്ച കോട്ടയായി ഇത് മാറി. 1776-ൽ ബ്രിട്ടീഷുകാർ ഈ കോട്ടയെ അവരുടെ ഭരണ കേന്ദ്രമാക്കി. വൈകാതെ തന്നെ ബ്രിട്ടീഷുകാരുടെ സൈനിക പ്രവർത്തനങ്ങൾക്കുള്ള തന്ത്രപ്രധാന കേന്ദ്രമായി ഈ കോട്ട മാറുകയും ചെയ്തു.

ആർതർ വെല്ലസ്ലി പഴശ്ശിരാജയുമായി പോരാടാനുള്ള തന്ത്രം ആസൂത്രണം ചെയ്തത് ഇവിടെ വെച്ചാണ്. എല്ലാത്തരം ആക്രമണങ്ങളെയും അധിനിവേശങ്ങളെയും ചെറുക്കാൻ കഴിയുന്ന തരത്തിൽ തന്ത്രപ്രധാനമായ സ്ഥലത്താണ് തലശ്ശേരി കോട്ട നിർമ്മിച്ചിരിക്കുന്നത്. കൊത്തളങ്ങളാൽ ചുറ്റപ്പെട്ട കോട്ടയുടെ നിർമ്മാണത്തിൽ കുമ്മായം, മുട്ടയുടെ വെള്ള, പഞ്ചസാര മിഠായി എന്നിവയുടെ മിശ്രിതം ഉപയോഗിച്ചതായി പറയപ്പെടുന്നു. കോട്ടയിൽ കൊത്തുപണികളുള്ള വാതിലുകൾ കാണാം. കടലിലേക്ക് നയിക്കുന്ന രഹസ്യ തുരങ്കങ്ങൾ വരെ ഇവിടെയുണ്ട്. ഒരു ചെറിയ വിളക്കുമാടവും കോട്ടയിലുണ്ട്.

കുരുമുളക്, ഏലം തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന രണ്ട് ഭൂഗർഭ അറകൾ കോട്ടയിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയങ്ങൾ ഇവിടെ അച്ചടിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം കോട്ടയിൽ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. പിന്നീട് കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിയുകയും പുരാവസ്തു വകുപ്പിന് കൈമാറുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ