ട്രെയിനുകൾ ഇനി കുതിച്ചുപായും! എഞ്ചിൻ മുതൽ വീലുകളിൽ വരെ സുപ്രധാന മാറ്റം; വരുന്നത് അടിമുടി അഴിച്ചുപണി

Published : Apr 06, 2025, 11:21 AM IST
ട്രെയിനുകൾ ഇനി കുതിച്ചുപായും! എഞ്ചിൻ മുതൽ വീലുകളിൽ വരെ സുപ്രധാന മാറ്റം; വരുന്നത് അടിമുടി അഴിച്ചുപണി

Synopsis

വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ട്രെയിനുകളിൽ കൊണ്ടുവരാനാണ് റെയിൽവേയുടെ ശ്രമം. 

അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എഞ്ചിൻ മുതൽ മുതൽ വീലുകൾ വരെ സുപ്രധാനമായ മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ട്രെയിനുകളിലുണ്ടാകും. ഇതുവഴി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും സുഖകരമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യും. ട്രെയിനുകളിൽ നിലവിൽ ഉപയോ​ഗിക്കുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ആധുനിക എഞ്ചിനുകൾ സർവീസ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് സവിശേഷത. എഞ്ചിൻ ചെറുതായിരിക്കുമെങ്കിലും അവയുടെ ശേഷിയിലും ശക്തിയിലും ഒട്ടും കുറവുണ്ടാകില്ല. 

ആധുനിക എഞ്ചിൻ ഉപയോ​ഗിക്കുന്ന ട്രെയിനുകൾക്ക് 16 വീലുകൾക്ക് പകരം 12 വീലുകളായിരിക്കും ഉണ്ടാകുക. ഇത്തരം മാറ്റങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നത്. ഈ പരിഷ്‌ക്കരണങ്ങൾ തിരക്ക് കുറയ്ക്കാനും ടിക്കറ്റ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത യാത്രകൾ തടയാനും സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇലക്ട്രിക് എഞ്ചിനുകളുടെ 100 വർഷങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് റെയിൽവേ ഇപ്പോൾ എഞ്ചിനുകൾ കൂടുതൽ ആധുനികമാക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. താമസിയാതെ തന്നെ പുതിയ എഞ്ചിനുകൾ എല്ലാ പാസഞ്ചർ ട്രെയിനുകളിലും സ്ഥാപിക്കും. ഇത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് സമയ ലാഭം ഉറപ്പുവരുത്തുകയും ചെയ്യും. 

ഫസൽഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ലോക്കോ ഷെഡിൽ ഈ ആധുനിക എഞ്ചിനുകളുടെ പരിശോധന പൂർത്തിയായി കഴിഞ്ഞു. ബംഗാളിലെ ചിത്തരഞ്ജൻ, വാരണാസി ലോക്കോമോട്ടീവ് വർക്ക്‌സുകളിലാണ് ഈ എഞ്ചിനുകൾ നിർമ്മിക്കുന്നത്. 1925 ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ആദ്യത്തെ ഇലക്ട്രിക് എഞ്ചിൻ ഓടിത്തുടങ്ങിയത്. ഏഷ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ആയിരുന്നു ഇത്. ഇതിനുശേഷം, സാങ്കേതിക മേഖലയിലെ തുടർച്ചയായ മാറ്റങ്ങൾ കാരണം, എഞ്ചിനുകളുടെ രൂപകൽപ്പനയിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

READ MORE: ഇവിടുത്തെ കാറ്റിലുമുണ്ട് ഏലക്കയുടെ നേര്‍ത്ത സുഗന്ധം; പഴമയുടെ രുചിയും മണവും പേറുന്ന ഗ്രാമം - വണ്ടൻമേട്

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ