മോഹൻലാലായി മാറിയ പ്രകൃതി, അമ്പരപ്പിക്കുന്ന കാഴ്ച; ഇതാണ് ഹിറ്റടിച്ച 'ലാലേട്ടൻ പാറ'

Published : May 28, 2025, 05:35 PM IST
മോഹൻലാലായി മാറിയ പ്രകൃതി, അമ്പരപ്പിക്കുന്ന കാഴ്ച; ഇതാണ് ഹിറ്റടിച്ച 'ലാലേട്ടൻ പാറ'

Synopsis

2012ൽ മോഹൻലാൽ തന്നെ കല്ലുമ്മേൽ കല്ലിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എല്ലാ ജില്ലകളിലും അതിന്റെതായ തനിമയും സൗന്ദര്യവും നിലനിർത്തുന്ന പ്രശസ്തമായ ഡെസ്റ്റിനേഷനുകളുണ്ട്. അധികമാരാലും അറിയപ്പെടാത്ത, സഞ്ചാരികളുടെ തിരക്കില്ലാത്ത സ്ഥലങ്ങളും അനേകമുണ്ട്. അത്തരത്തിലൊരു സ്പോട്ടാണ് 'മോഹൻലാൽ പാറ'.

സിനിമാ പ്രേമികൾക്ക്, പ്രത്യേകിച്ച് മോഹൻലാലിന്റെ ആരാധകർക്ക് ആഘോഷമാക്കാൻ പറ്റിയ സ്പോട്ടാണിത്. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഹൻലാൽ പാറയെന്ന് വിളിക്കുന്ന കല്ലുമ്മേൽ കല്ലാണ് ലാലേട്ടൻ ഫാൻസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. ഇടുക്കിയിലെ കീരിത്തോടിന് സമീപം സ്ഥിതി ചെയ്യുന്ന വിസ്മയ കാഴ്ചയാണ് കല്ലുമ്മേൽ കല്ല്. ഒരു കല്ലിനു മുകളിൽ മറ്റൊരു കല്ലിരിക്കുന്നതിനാലാണ് ഈ പാറയ്ക്ക് അങ്ങനെയൊരു പേര് ലഭിച്ചത്.

ഒറ്റനോട്ടത്തിൽ മോഹൻലാലിന്റെ രൂപവുമായി ഏറെ സാമ്യമുള്ളതിനാലാണ് കല്ലുമ്മേൽ കല്ലിന് മോഹൻലാൽ പാറ എന്ന പേര് കൂടി ലഭിച്ചത്. ലാലേട്ടൻ പാറയെന്നും ലാൽ പാറയെന്നുമൊക്കെ ആളുകൾ ഇതിനെ വിളിക്കാറുണ്ട്. റോഡരികിലുള്ള കല്ലുമ്മേൽ കല്ല് അടിപൊളിയൊരു വ്യൂ പോയിന്റ് കൂടിയാണ്. കല്ലുമ്മേൽ കല്ലിന്റെ ചിത്രം സാക്ഷാൽ മോഹൻലാൽ തന്നെ 2012ൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം വൈറലായത്. മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് ലാലേട്ടൻ പാറ നേരിൽ കാണാനായി ഇവിടേയ്ക്ക് എത്തിയത്. ഇവിടേയ്ക്ക് പോകുന്ന വഴിയുടെ ഒരു ഭാ​ഗത്ത് വലിയ ​താഴ്ചയായതിനാൽ സഞ്ചാരികൾ സൂക്ഷിക്കണം. 

എങ്ങനെ എത്തിച്ചേരാം

ചെറുതോണിയിൽ നിന്നും അടിമാലിക്കുള്ള യാത്രയിലാണ് ലാലേട്ടൻ പാറ കാണാൻ സാധിക്കുക. റോഡിന്റെ വലതുവശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടിമാലി - കല്ലാറുകുട്ടി - പന്നിയാരുകുട്ടി - ഇടുക്കി - ചെറുതോണി വഴി പോകുന്നവർക്കും എറണാകുളം - കോതമംഗലം - നേരിയമംഗലം - കരിമ്പൻ കൂടി ഇടുക്കിയിലേയ്ക്ക് പോകുന്നവർക്കും ഈ സ്ഥലം കാണാൻ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ