വൺ ഡേ ട്രിപ്പാണോ? ഒരു അടിപൊളി സ്പോട്ടുണ്ട്! പോകാം പെരുവണ്ണാമൂഴിയിലേയ്ക്ക്

Published : Apr 18, 2025, 04:05 PM ISTUpdated : Apr 18, 2025, 04:08 PM IST
വൺ ഡേ ട്രിപ്പാണോ? ഒരു അടിപൊളി സ്പോട്ടുണ്ട്! പോകാം പെരുവണ്ണാമൂഴിയിലേയ്ക്ക്

Synopsis

പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് പെരുവണ്ണാമൂഴി. 

കോഴിക്കോട്: വയനാട് ജില്ലയോടും വനമേഖലയോടും ചേർന്നുനിൽക്കുന്ന, പച്ചപ്പാർന്ന കിഴക്കൻ മലനിരകളുടെ മടിത്തട്ടാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമമായ പെരുവണ്ണാമൂഴിയുടെ മുഖ്യ ആകർഷണമാണ് പെരുവണ്ണാമൂഴി അണക്കെട്ടു മുതൽ കക്കയം വരെ വ്യാപിച്ചുകിടക്കുന്ന ജലസംഭരണി. 

അണക്കെട്ട് മുതൽ കക്കയം വരെ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയിലൂടെയുള്ള ബോട്ട് യാത്ര, മലബാർ വന്യജീവിസങ്കേതം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം, മുതല വളർത്തു കേന്ദ്രം, റിസർവോയറിലുള്ള കൂട് മത്സ്യകൃഷി, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാന്റ്‌, ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം, ജില്ലാ കൃഷി ഫാം, ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്ന പേരാമ്പ്ര എസ്റ്റേറ്റ് തുടങ്ങി നിരവധി കാഴ്ചകളാണ് പെരുവണ്ണാമൂഴിയിൽ ഉള്ളത്.

പശ്ചിമഘട്ടത്തിന്റെ അതിശയകരമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന പെരുവണ്ണാമുഴി അണക്കെട്ട് പ്രകൃതി സ്‌നേഹികൾക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്. ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്ചകളും നിറഞ്ഞ പെരുവണ്ണാമൂഴി അണക്കെട്ട് ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അൽപ്പ സമയം പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ ഏറെ അനുയോജ്യമായ ഇടമാണ്.

അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിൽ വിശ്രമിക്കാനോ ട്രെക്കിംഗ് നടത്താനോ അല്ലെങ്കിൽ വന്യജീവികളെ പര്യവേക്ഷണം ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പെരുവണ്ണാമൂഴി അണക്കെട്ട്  മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്. 

READ MORE: ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ