പോക്കറ്റ് കാലിയകാതെ യാത്രയ്ക്ക് പോകാം, 1000 രൂപയിൽ താഴെ മികച്ച ഓപ്ഷനുകൾ; പച്ച പുതച്ച കുന്നും, കാടും കാണാം

Published : Jun 06, 2025, 07:51 PM IST
ponmudi strong wind

Synopsis

കൊല്ലം ജില്ലാ ബജറ്റ് ടൂറിസം സെൽ മൺസൂൺ പശ്ചാത്തലത്തിൽ വിവിധ യാത്രകൾ സംഘടിപ്പിക്കുന്നു. പൊന്മുടി, ഗവി, അതിരപ്പള്ളി, കന്യാകുമാരി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രകൾ.

കൊല്ലം: മണ്‍സൂണ്‍ പശ്ചാത്തലത്തില്‍ പച്ച പുതച്ച കുന്നും, കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കില്‍ കൊല്ലം ജില്ലാ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപെടുക. ജൂണ്‍ ഏഴിന് ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, തിരുനക്കര മഹാദേവക്ഷേത്രങ്ങളും, ആലുവ ശിവക്ഷേത്രവും ഉള്‍പ്പെടുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. ജൂണ്‍ എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയില്‍ എത്തിച്ചേരുന്നു. 770 രൂപയാണ് നിരക്ക്.

ജൂണ്‍ 10 രാവിലെ അഞ്ചിന് കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖ ഉത്സവ യാത്ര. ഇക്കരക്കൊട്ടിയൂര്‍, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും ഈ യാത്രയില്‍ ഉള്‍പെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര ജൂണ്‍ 26നും ഉണ്ടാകും. ജൂണ്‍ 12, 24 തീയതികളില്‍ ഗവിയിലേക്കുള്ള യാത്ര രാവിലെ 5 മണിക്ക് തുടങ്ങും. അടവി ടൂറിസം സെന്‍റര്‍, ഗവി,പരുന്തുംപാറ എന്നീ സ്ഥലങ്ങളിലൂടെ രാത്രി 10. 30 ന് മടങ്ങിയെത്തും. കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഉച്ചഭക്ഷണം, ഗൈഡ് ഫീ എന്നിവ ഉള്‍പ്പെടെ 1,750 രൂപയാണ് നിരക്ക്.

ജൂണ്‍ 13 ന് അതിരപ്പള്ളി സില്‍വര്‍ സ്റ്റോം ട്രിപ്പ് പോയി ജൂണ്‍ 14ന് മടങ്ങിയെത്തും. പാര്‍ക്ക് എന്‍ട്രി ഫീ, സ്നോ പാര്‍ക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,140 രൂപയാണ് നിരക്ക്. ജൂണ്‍ 14ന് നടത്തുന്ന കന്യാകുമാരി യാത്രയില്‍ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളും സന്ദര്‍ശിക്കും 800 രൂപയാണ് നിരക്ക്. അതേ ദിവസം രാവിലെ 6.30ന് റോസ്മല, പാലരുവി,തെന്മല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ പ്രവേശന ഫീസും ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്.

ജൂണ്‍ 15ന് വാഗമണ്‍, കോന്നി -കുംഭാവുരുട്ടി എന്നീ യാത്രകളാണ്. രാവിലെ അഞ്ചിന് പുറപ്പെടുന്ന വാഗമണ്‍ ട്രിപ്പില്‍ പൈന്‍ ഫോറസ്റ്റ്, മൊട്ട കുന്നുകള്‍,അഡ്വഞ്ചര്‍ പാര്‍ക്ക്, സൂയിസൈഡ് പോയിന്‍റ്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉച്ച ഭക്ഷണം ഉള്‍പ്പെടെ 1,020 രൂപയാണ് നിരക്ക്. രാവിലെ ആറുമണിക്ക് ആരംഭിച്ച് കോന്നി, അടവി, അച്ചന്‍കോവില്‍, കുംഭാവുരുട്ടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.

ജൂണ്‍ 21ന് മെട്രോ വൈബ്‌സ്, കുംഭാവുരുട്ടി എന്നീ രണ്ട് യാത്രകളും 22 ന് ഇല്ലിക്കല്‍ കല്ല്, മാംഗോ മെഡോസ് എന്നീ യാത്രകളും അന്ന് തന്നെ ആരംഭിക്കുന്ന പത്തനംതിട്ട ക്ഷേത്രങ്ങള്‍ ട്രിപ്പില്‍ പമ്പ ഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. 27 ന് കൃപാസനം, 28 ന് ആതിരപ്പള്ളി, കന്യാകുമാരി, 29 ന് പൊന്മുടി, വാഗമണ്‍ ട്രിപ്പുകളും ഉണ്ടാകും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ