Malayalam

നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ

നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ

Malayalam

മുട്ട

മുടിയുടെ പ്രധാന ഘടനയായ 'കെരാറ്റിൻ' നിർമ്മിക്കാൻ ആവശ്യമായ പ്രോട്ടീൻ മുട്ടയിൽ ധാരാളമുണ്ട്. കൂടാതെ ബയോട്ടിൻ (വിറ്റാമിൻ ബി7), സിങ്ക്, സെലിനിയം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

Image credits: AI Image
Malayalam

ചീര

ചീരയിൽ ഇരുമ്പ് (അയൺ), ഫോളേറ്റ്, വിറ്റാമിനുകൾ A, C എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കൾ വഴി മുടിവേരുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് സഹായിക്കുന്നു.

Image credits: Getty
Malayalam

നെല്ലിക്ക

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് മുടിയിഴകളുടെ വേരുകൾക്ക് ചുറ്റും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മത്സ്യങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി3 എന്നിവയാൽ സമ്പന്നമായ‌ മത്തി, അയല, സാൽമൺ, എന്നിവ ശിരോചർമ്മത്തിലെ ഈർപ്പം നിലനിർത്താനും മുടി വളർച്ച വേ​ഗത്തിലാക്കാനും സഹായിക്കും.

Image credits: Getty
Malayalam

നട്‌സുകളും വിത്തുകളും

 ബദാം, നിലക്കടല, മത്തങ്ങ വിത്തുകൾ, ഫ്ലാക്‌സ് സീഡുകൾ, എള്ള് ഇവയിൽ വിറ്റാമിൻ ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഇതിനെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. ഇത് തലയോട്ടി ആരോഗ്യത്തോടെയും ഈർപ്പത്തോടെയും നിലനിർത്താൻ സഹായിക്കുന്നു.

Image credits: Social Media

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ‌ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ