ഗര്‍ഭിണികള്‍ ഈ മത്സ്യം കഴിക്കരുത്

By Web TeamFirst Published Nov 12, 2018, 6:20 PM IST
Highlights

ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം

ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.  അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന്‌ വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട്‌ തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ​ഗർഭിണികൾ ചില മത്സ്യങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മെര്‍ക്കുറിയുടെ അംശം കൂടുതലുള്ള  മത്സ്യം ഗര്‍ഭിണികള്‍ കഴിക്കരുത്.  

മെര്‍ക്കുറി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌. കോര, ഞണ്ട്‌, സ്രാവ്‌ മുതലായ മത്സ്യങ്ങളിലാണ്‌ മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്‌. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.  എന്നാല്‍ മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുട്ടികളുടെ വളര്‍ച്ചയ്‌ക്ക്‌ വളരെ നല്ലതാണ്‌.

click me!