ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് കുഞ്ഞിന്റെ ജീവന് അപകടമോ?

By Web TeamFirst Published Nov 12, 2018, 3:24 PM IST
Highlights

ഗര്‍ഭിണികളാണെങ്കില്‍ എപ്പോഴും പൂര്‍ണ്ണ ആരോഗ്യവതികളായിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്. എന്നാല്‍ ശരീരം സൂക്ഷിക്കാനായി ഗര്‍ഭിണികള്‍ക്ക് വ്യായാമം ചെയ്യാമോ? ഇത് ഏതെങ്കിലും രീതിയില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമോ?

ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന് വേണ്ടിയാണല്ലോ സാധാരണഗതിയില്‍ നമ്മള്‍ വ്യായാമം ചെയ്യാറ്. ഗര്‍ഭിണികളാണെങ്കില്‍ എപ്പോഴും പൂര്‍ണ്ണ ആരോഗ്യവതികളായിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്. എന്നാല്‍ ശരീരം സൂക്ഷിക്കാനായി ഗര്‍ഭിണികള്‍ക്ക് വ്യായാമം ചെയ്യാമോ? ഇത് ഏതെങ്കിലും രീതിയില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമോ?

ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്ന വ്യായാമങ്ങള്‍...

വീഴ്ചയോ മുറിവോ പരിക്കോ വരാന്‍ സാധ്യതയുള്ള വ്യായാമമുറകള്‍ ഒഴികെ മറ്റെന്തും ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്. സ്‌ട്രെച്ചിംഗ് ആണ് ആദ്യം ചെയ്യേണ്ടത്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഗര്‍ഭിണികളുടെ ശരീരം സാധാരണയുള്ളതിനെക്കാള്‍ വഴക്കമുള്ളതായിരിക്കും. അതിനാല്‍ സ്‌ട്രെച്ചിംഗ് ചെയ്യുമ്പോള്‍ കൂടുതല്‍ കരുതലെടുക്കുക. 

നടപ്പാണ് ഗര്‍ഭിണികള്‍ക്ക് എളുപ്പത്തിലും ഫലപ്രദമായും ചെയ്യാവുന്ന വ്യായാമം. ഇത് കൂടാതെ നീന്തല്‍, വാട്ടര്‍ എയറോബിക്‌സ് തുടങ്ങിയ വ്യായാമമുറകളും ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്നതാണ്. അതേസമയം ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യായാമം ഗര്‍ഭിണികള്‍ ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. അതിനാല്‍ തന്നെ ഇത്തരം വര്‍ക്കൗട്ടുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. 

ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുക....

ഗര്‍ഭിണിയായ സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം തീരുമാനിക്കുന്നതായിരിക്കും നല്ലത്. ഒന്നുകില്‍ നിലവില്‍ കാണുന്ന ഗൈനക്കോളജിസ്റ്റിനോടോ അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരോടോ ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഈ വിഷയത്തില്‍ സ്വയം തീരുമാനമെടുക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്താനേ ഉപകരിക്കൂ. കുഞ്ഞിന്റെ ജീവനെ തന്നെയാണ് ഇത് പ്രധാനമായും ബാധിക്കുക. 

click me!