ഗർഭകാലത്തെ ഗ്യാസ് ട്രബിൾ പ്രശ്നം അകറ്റാൻ ചില വഴികൾ

By Web TeamFirst Published Nov 10, 2018, 2:05 PM IST
Highlights

ഗർഭകാലത്ത് ​​​ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കാതിരിക്കുക.​ വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. 

ഗർഭകാലത്ത് പ്രധാനമായി ഉണ്ടാകുന്ന ഒന്നാണ് ഗ്യാസ് ട്രബിൾ.​ ഗർഭകാലത്ത് ​​​ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കാതിരിക്കുക.​ ഗർഭകാലത്തെ ഗ്യാസ് ട്രബിൾ അകറ്റാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. ​​ഗർഭകാലത്ത് ദിവസവും കഴിക്കേണ്ട ഒന്നാണ് ജീരകം. കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. തേന്‍ പച്ച വെള്ളത്തിലൊഴിച്ച് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ ​നല്ലതാണ്.​ ​

ഗർഭകാലത്ത് ജലദോഷം, പനി എന്നിവ വരാതിരിക്കാനും അത് പോലെ ​ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതാക്കാനും വളരെ നല്ലതാണ് ഇഞ്ചി. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക. ഗർഭകാലത്ത്  ഒരു കഷ്ണം ചുക്ക്, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുന്നതും ​ഗ്യാസ് ട്രബിൾ ശമിക്കാൻ ഉത്തമമാണ്. 

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് വളരെയധികം നല്ലതാണ്. ഫൈബർ ഉദാരകോശങ്ങളുടെ ചലനങ്ങളെ ക്രമീകരിക്കാൻ സഹായിക്കുന്നു. ഓട്സിൽ ഫൈബറിന് പുറമെ വിറ്റാമിൻ ഇ യുടെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്തെ ദഹനപ്രക്രിയകളെ വളരെയധികം സഹായിക്കുന്നു. കർപ്പൂരതുളസി അല്ലെങ്കിൽ പുതിനാച്ചെടി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസിനെ ഒരുപരിധിവരെ അകറ്റിനിർത്തും.

click me!