Asianet News MalayalamAsianet News Malayalam

ബിഎസ്6 അപ്രീലിയ സ്‍കൂട്ടറുകള്‍ വിപണിയില്‍

അപ്രീലിയ സ്‌കൂട്ടറുകളുടെ ബിഎസ് 6 പാലിക്കുന്ന പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ്

BS6 Aprilia Scooters Launched
Author
Mumbai, First Published Mar 12, 2020, 4:53 PM IST

അപ്രീലിയ സ്‌കൂട്ടറുകളുടെ ബിഎസ് 6 പാലിക്കുന്ന പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ്. എസ്ആര്‍ 160, എസ്ആര്‍ 125, സ്റ്റോം 125 എന്നീ സ്‌കൂട്ടറുകളെയാണ് പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്‍കരിച്ച് പുറത്തിറക്കിയത്. 

ബിഎസ് 6 എന്‍ജിനുകള്‍ നല്‍കി എന്നതൊഴിച്ചാല്‍, സ്‌കൂട്ടറുകളുടെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ മാറ്റമില്ല. എല്ലാ സ്‌കൂട്ടറുകളിലെയും എന്‍ജിനുകള്‍ പുറപ്പെടുവിക്കുന്ന കരുത്തും ടോര്‍ക്കും ഏറെക്കുറേ സമാനമാണ്.

160 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ് എന്‍ജിനാണ് എസ്ആര്‍ 160 റേസ്, എസ്ആര്‍ 160 കാര്‍ബണ്‍, എസ്ആര്‍ 160 സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,600 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 11.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എസ്ആര്‍ 125, സ്റ്റോം 125 മോഡലുകള്‍ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഉപയോഗിക്കുന്നു. ഈ എന്‍ജിന്‍ 7,250 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 

ബിഎസ് 4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ സ്‌കൂട്ടറുകള്‍ക്കും 19,000 രൂപയോളം വില വര്‍ധിച്ചു. 

Follow Us:
Download App:
  • android
  • ios