
മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ പുതിയ താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവിയുടെ പണിപ്പുരയിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് വാഹനം എത്തുന്നതെന്നും പുതിയ മോഡലിന് YTB എന്ന രഹസ്യനാമം നൽകിയിട്ടുണ്ടെന്നും 2020ല്‍ത്തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അസാധാരണ മൈലേജ്, പുത്തന്‍ മാരുതി വിറ്റാരയ്ക്കായി കൂട്ടയിടി!
YTB എന്ന രഹസ്യനാമമുള്ള മോഡല്‍ ബലേനോയുടെ ക്രോസ്ഓവർ പതിപ്പായിരിക്കും. ഇപ്പോഴിതാ, പുതിയ ബലേനോ ക്രോസ് ഇന്ത്യൻ നിരത്തുകളിൽ രഹസ്യമായി പരീക്ഷണം നടത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാവ് ബലേനോ ക്രോസ് അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി പ്രദർശിപ്പിച്ച ഫ്യൂച്ചൂറോ-ഇ കൺസെപ്റ്റ് പോലെ ഒരു കൂപ്പെ എസ്‌യുവിയാണ് ബലേനോ ക്രോസിന്റെ ഡിസൈൻ സിലൗട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി YTB-യുടെ സൈഡ് പ്രൊഫൈൽ പുതിയ ബലേനോയോട് സാമ്യമുള്ളതാണ്. എന്നിരുന്നാലും, മുൻഭാഗം വളരെയധികം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അടുത്തിടെ കമ്പനി അനാച്ഛാദനം ചെയ്‍ത ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതി മോഡലും എത്തുന്നത്. അതിനാൽ, മുകളിൽ LED ഡേടൈം റണ്ണിംഗ് ലാമ്പുകളും ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഉള്ള ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമുണ്ട്. പരന്ന ബോണറ്റുള്ള ഗ്രില്ലിന് വളരെ വലുതാണ്. കൂടാതെ റൂഫ് റെയിലുകളും ഉണ്ടെന്ന് തോന്നുന്നു.
എന്തെല്ലാമെന്തെല്ലാം ഫീച്ചറുകളാണെന്നോ..; ഗ്രാൻഡ് വിറ്റാരയ്ക്ക് പനോരമിക് സൺറൂഫും!
ബലേനോയിലും മറ്റ് മാരുതി വാഹനങ്ങളിലും ഉപയോഗിക്കുന്ന അതേ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വൈടിബിയും പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചില വികസന ചെലവുകൾ ലാഭിക്കാൻ സഹായിക്കും. നിലവിൽ എഞ്ചിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. ബലെനോയിൽ നിന്നുള്ള അതേ 1.2-ലിറ്റർ, കെ-സീരീസ് യൂണിറ്റ് തന്നെ മാരുതി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടർബോചാർജിഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാനോ സാധ്യതയുണ്ട്.
ബലെനോ ക്രോസ് ബ്രെസയ്ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. ബ്രെസയുടെ വില വർധിച്ചതിനാൽ മാരുതിക്ക് മറ്റൊരു കോംപാക്ട് എസ്‌യുവി അവതരിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. 2016-ൽ ബ്രെസ കോംപാക്‌ട് എസ്‌യുവി ആദ്യമായി പുറത്തിറക്കിയപ്പോൾ അതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.99 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ബ്രെസ്സയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 7.99 ലക്ഷം രൂപ മുതലാണ്. ഇക്കാരണത്താൽ, ചില പ്രധാന എതിരാളികൾ ബ്രെസയെക്കാള്‍ വില കുറച്ചതും മാരുതിക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉണ്ടാക്കുന്നത് മാരുതിയും ടൊയോട്ടയും, ഒപ്പം സുസുക്കിയുടെ ഈ സംവിധാനവും; പുലിയാണ് ഗ്രാന്‍ഡ് വിറ്റാര!
മാരുതി സുസുക്കി കഴിഞ്ഞ കുറച്ചുവർഷങ്ങളായി എസ്‌യുവി സെഗ്‌മെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അവർക്ക് വിറ്റാര ബ്രെസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, അവർ പുതിയ തലമുറയെ വിറ്റാര ഒഴിവാക്കി ബ്രെസ എന്ന് മാത്രം വിളിക്കുന്നു. ഒപ്പം ഗ്രാൻഡ് വിറ്റാര എന്ന പേരിൽ ഒരു പുതിയ മുൻനിര എസ്‌യുവി വിപണിയിലേക്ക് വരാനും ഉണ്ട്. അതിന്റെ വില വരും മാസങ്ങളിൽ വെളിപ്പെടുത്തും. മാരുതി സുസുക്കിയുടെ നിരയിലെ മൂന്നാമത്തെ എസ്‌യുവിയായിരിക്കും ബലേനോ ക്രോസ്.
ഇത് ഒരു കൂപ്പ് അല്ലെങ്കിൽ മിനി ക്രോസ്ഓവർ ആയി രൂപകൽപ്പന ചെയ്തേക്കാം. എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള എക്സ്എൽ 6 പോലെ, നിലവിലുള്ള ഒരു മോഡലിനെ അടിസ്ഥാനമാക്കി നൊപ്പം ഒരു പുതിയ ഉൽപ്പന്നം ഇറക്കുന്നതിനുള്ള സൂത്രവാക്യം രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതിക്ക് അനുകൂലമാകുന്ന ഒരു തന്ത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രത്യേക ഇവി മോഡും, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സൂപ്പറാ..!
ഈ സെഗ്മെന്‍റില്‍ ക്രെറ്റയുടെ വില്‍പ്പനയും എണ്ണത്തിൽ കുതിച്ചുയർന്നു. കിയയിൽ നിന്നുള്ള സെൽറ്റോസ് മറ്റൊരു വൻ വിജയമാണ്. എംപിവി സെഗ്‌മെന്റിൽ എക്സ് എൽ 6, എർട്ടിഗ എന്നിവയ്ക്ക് മികച്ച പ്രതികരണമാണെങ്കിലും കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ എടുത്തു കാണിക്കാൻ മാരുതിക്ക് ഒന്നുമില്ല. ഹ്യുണ്ടായ് വെന്യു, കിയ സോണെറ്റ്, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയോട് ഏറ്റുമുട്ടാന്‍ വിറ്റാര ബ്രെസ മാത്രമുള്ളതാണ് നിലവിൽ മാരുതിയുടെ എസ്‌യുവി ഉൽപ്പന്ന പ്രൊഫൈൽ. എല്ലാ ആകൃതിയിലും വലുപ്പത്തിലുമുള്ള എസ്‌യുവികൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മാരുതിയുടെ കാർ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനുള്ള പ്രേരകശക്തിയായിരിക്കാം.
പുതിയ ബലേനോ അധിഷ്ഠിത മോഡലിലൂടെ സെഗ്മെന്‍റിലെ ഹ്യുണ്ടായിയുടെ ഉള്‍പ്പെടെയുള്ള കൊറിയന്‍ കമ്പനികളുടെ ആധിപത്യം തകർക്കാമെന്നും മാരുതി കണക്കുകൂട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വർഷങ്ങളായി മാരുതിയുടെ തർക്കമില്ലാത്ത ആധിപത്യത്തിനു പ്രാഥമിക കാരണം അവരുടെ ചെറിയ കാറുകളാണ്. താങ്ങാനാവുന്ന വിലയില്‍ ഇവ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇതേ തന്ത്രം തന്നെയായിരിക്കും മാരുതി ഈ സെഗ്മെന്റിലും പയറ്റുക.
ഇന്നോവ മുറ്റത്തെത്തണോ? കീശ കീറും; വില വീണ്ടും കൂട്ടി ടൊയോട്ട!
അടുത്ത എസ്‌യുവി ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാകാമെന്നതും മാരുതിക്ക് അനുകൂലമാകും. കാരണം ഈ സെഗ്‌മെന്റിലെ ശക്തമായ സാനിധ്യമാണ് ബലേനോ. മാത്രമല്ല കമ്പനിയുടെ നെക്‌സ ശൃംഖല വഴി പ്രീമിയം ഓഫറായും വാഹനം ലഭിക്കുന്നു. ഇതൊക്കെക്കൊണ്ടു തന്നെ പുതിയ കോംപാക്ട് എസ്‌യുവി മാരുതിക്ക് ഒരു വലിയ നേട്ടമായി മാറിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.