മിസ്‌ത്രിയുടെ മരണം, ഞെട്ടല്‍ വിട്ടൊഴിയാതെ ബെൻസ്, ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം അപകടസ്ഥലത്ത്!

By Web TeamFirst Published Sep 14, 2022, 12:25 PM IST
Highlights

വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും അടങ്ങിയ അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിന് ശേഷം കാർ കമ്പനി പോലീസിനും സമർപ്പിക്കും. 

വ്യവസായ പ്രമുഖൻ സൈറസ് മിസ്‌ത്രിയുടെയും സുഹൃത്ത് ജഹാംഗീർ പണ്ടോളിന്റെയും മരണത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഴ്‌സിഡസ് ബെൻസ് സാങ്കേതിക വിദഗ്ധരുടെ ഒരു സംഘത്തെ ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. കൂടുതൽ അന്വേഷണത്തിനായി ഹോങ്കോങ്ങിൽ നിന്നുള്ള ഈ മെഴ്‌സിഡസ് ബെൻസ് ടീം സൈറസ് മിസ്ത്രിയുടെ അപകടസ്ഥലം സന്ദർശിച്ചതായാണ് റിപ്പോര്‍ട്ട്.

ഹോങ്കോങ്ങിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം അപകടസ്ഥലം സന്ദർശിച്ചത്. അവരുടെ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയ്ക്ക് സമർപ്പിക്കും. വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും അടങ്ങിയ അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിന് ശേഷം കാർ കമ്പനി പോലീസിനും സമർപ്പിക്കും. 

സൈറസ് മിസ്‍ത്രി പറന്നത് സുരക്ഷയില്‍ മുമ്പനായ ബെൻസ് ജിഎല്‍സില്‍; എന്നിട്ടും മരണം, സംഭവിച്ചത് എങ്ങനെ.!

സെപ്തംബർ 4 ന് മുംബൈയിലെ പാൽഘർ ജില്ലയിലെ പാലത്തിലെ റോഡ് ഡിവൈഡറിൽ കാർ ഇടിച്ചായിരുന്നു അപകടം. അപകടസമയത്ത് മെഴ്‌സിഡസ് ബെൻസ് ജിഎൽസി ആഡംബര എസ്‌യുവിയുടെ പിൻസീറ്റിൽ സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും ഉണ്ടായിരുന്നു. മിസ്‌ത്രിയും ജഹാംഗീർ പണ്ടോളും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ല. ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമായെന്നും ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കാൻ ഇടയാക്കിയെന്നും ആണ് റിപ്പോര്‍ട്ടുകള്‍. 

മിസ്‍ട്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മെഴ്‍സിഡസ് ബെൻസ് ജിഎല്‍സി എസ്‌യുവി ഓടിച്ചത് മുംബൈ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റായ അനഹിത മോഡി പണ്ടോളായിരുന്നു. അനഹിതയുടെ ഭര്‍ത്താവും ജെഎം ഫിനാൻഷ്യലിന്റെ സിഇഒയും ആയ ഭർത്താവ് ഡാരിയസ് പണ്ടോളായിരുന്നു മുൻസീറ്റില്‍. സൈറസ് മിസ്ത്രിയും ഡാരിസിന്‍റെ സഹോദരൻ ജഹാംഗീർ പണ്ടോളും പിൻസീറ്റില്‍ ആയിരുന്നു.

സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ഡാരിയസും അനഹിത പണ്ടോളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ഇവർ ഇപ്പോൾ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന നാല് പേരും ഗുജറാത്തിലെ ഉദ്‌വാഡയിലെ പാഴ്‌സി അഗ്നി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു. 

സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

സൈറസ് മിസ്ത്രിയുടെ അപകടവും മരണവും രാജ്യത്തെ റോഡ് സുരക്ഷയെക്കുറിച്ചുള്ള സജീവ ചര്‍ച്ചയ്ക്ക് കാരണണായി.  പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ആമസോൺ, ഫ്ലിപ്പ് കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ മാർക്കറ്റുകളിൽ വിൽക്കുന്ന സീറ്റ് ബെൽറ്റ് അലാറം പ്രവർത്തനരഹിതമാക്കുന്ന ബക്കിളുകൾക്കെതിരെയും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.  സീറ്റ് ബെൽറ്റ് റിമൈൻഡർ മുന്നറിയിപ്പ് ഇപ്പോൾ എല്ലാ കാറുകളിലും, പിൻസീറ്റിൽ പോലും സ്റ്റാൻഡേർഡ് ആകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ, കാറിന്റെ മുൻ സീറ്റുകളിൽ മാത്രമായിരുന്നു സീറ്റ് ബെൽറ്റ് റിമൈൻഡർ മുന്നറിയിപ്പ് നിർബന്ധമാക്കിയിരുന്നത്.

ബെൻസ് ജിഎല്‍സി എന്നാല്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന ബ്രാന്‍ഡുകളില്‍ ഒന്നായാണ് മെഴ്‍സിഡസ് ബെൻസ് മോഡലുകള്‍ അറിയപ്പെടുന്നത്. മെഴ്‍സിഡസ് ബെൻസിന്റെ ജിഎല്‍സി എസ്‍യുവിയിലാണ് അപകട സമയത്ത് മിസ്‍ത്രി സഞ്ചരിച്ചിരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആഡംബര ബ്രാൻഡിന്റെ മോഡലുകളില്‍ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജിഎല്‍സി എസ്‌യുവി. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‍ചയും ഇല്ലാത്ത കാറാണ് ജിഎല്‍സി എസ്‍യുവി. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്.  ഏകേദേശം 70 ലക്ഷം രൂപയ്ക്ക് മുകളിൽ എക്സ് ഷോറൂം വില വരുന്ന ബെൻസ് ജിഎല്‍സിക്ക് യുറോ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയർന്ന മാര്‍ക്കായ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു.

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

മെഴ്‍സിഡസ് ബെൻസിന്‍റെ എംആര്‍എ വാസ്‍തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിഎല്‍സി. ഗ്ലോബൽ NCAP വിവിധ രീതികളില്‍ കാറുകൾ പരീക്ഷിക്കുകയും സുരക്ഷയിൽ പ്രാഥമികമായി അഞ്ച് നക്ഷത്രങ്ങള്‍ നൽകുകയും ചെയ്‍തു. ഏഴ് എയർബാഗുകൾ, ക്രോസ്‌വിൻഡ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ്, അറ്റൻഷൻ അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്ക് ലൈറ്റുകൾ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, മെഴ്‌സിഡസിന്റെ പ്രീ-സേഫ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയവ കാറിന്റെ മറ്റ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബെൻസ് ജിഎല്‍സിയുടെ ഹൃദയം. 192 bhp കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കും. രണ്ട് എഞ്ചിനുകളും 9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ചേർത്തുവയ്ക്കുന്നു. ഡീസലിന് 4 മാറ്റിക് AWD-യും നൽകുന്നു.

മിസ്ത്രിക്ക് സംഭവിച്ച് എന്തായിരിക്കും?
ഇന്ത്യയിൽ യാത്രക്കാരുടെ സുരക്ഷ മികച്ചതാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ, ടാറ്റയുടെ മുൻ ചെയര്‍മാനും മിസ്‌ത്രിയുടെ മരണവും തുടർന്നുള്ള ചര്‍ച്ചകളും കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിച്ചു. ഒരു കാറിലെ പ്രധാന നിയന്ത്രണ സുരക്ഷാ സംവിധാനമാണ് സീറ്റ് ബെൽറ്റ്, അപകടസമയത്ത് യാത്രക്കാരെ അവരുടെ സീറ്റുകളിൽ നിലനിർത്തുന്നതിന് ഉത്തരവാദിയാണ്. ജീവൻ അപഹരിച്ചതുപോലുള്ള ഗുരുതരമായ പരിക്കുകള്‍ സീറ്റ് ബെല്‍റ്റുകള്‍ തടയുന്നു. മാത്രമല്ല, വാഹനത്തിലെ എയർബാഗുകൾ സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രം വിന്യസിക്കപ്പെടുകയുള്ളൂ. അതിനാൽ, ഓരോ തവണയും കാറിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് വളരെ പ്രധാനമാണ്.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

 അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നതോടെയാണ് സൈറസ് മിസ്ത്രിക്ക് മാരകമായ പരിക്കുകൾ ഏറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പിൻ വശത്താണ് മിസ്ത്രി ഉണ്ടായിരുന്നത്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തില്‍ ഉണ്ടായിരുന്നു. 

 

click me!