ഇന്തോനേഷ്യൻ ഇന്നോവയ്ക്ക് 'ഇന്ത്യൻ നിര്‍മ്മിത ഹൃദയം' നല്‍കാൻ ടൊയോട്ട!

By Web TeamFirst Published Sep 30, 2022, 1:10 PM IST
Highlights

ഇപ്പോഴിതാ, ഇന്തോനേഷ്യയ്ക്കുള്ള ഇന്നോവ സെനിക്‌സിൽ മെയിഡ് ഇൻ-ഇന്ത്യ എഞ്ചിനുകൾ ആയിരിക്കും ടൊയോട്ട ഘടിപ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനിക്സ് ഇന്തോനേഷ്യയിൽ അസംബിൾ ചെയ്യുകയാണെന്നും  എഞ്ചിൻ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യും എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. 

ദ്യഘട്ടത്തില്‍ ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന പുതിയ തലമുറ ഇന്നോവ എംപിവിയുടെ പണിപ്പുരയിലാണ് ടൊയോട്ട എന്നത് ഒരു രഹസ്യമല്ല. പുതിയ ടൊയോട്ട ഇന്നോവയെ ഇന്തോനേഷ്യയില്‍ സെനിക്‌സ് എന്ന് വിളിക്കപ്പെടുന്നതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഈ പുതിയ എംപിവി 2022 നവംബറിൽ ഇന്തോനേഷ്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകള്‍. ഇന്തോനേഷ്യയിലെ ടൊയോട്ട ഡീലർമാർ ഇതിനകം തന്നെ പുതിയ ഇന്നോവ സെനിക്‌സിന്റെ പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് ആദ്യം, പുത്തൻ ഇന്നോവയില്‍ ഈ സംവിധാനം ഉണ്ടാകുമോ?

ഇന്ത്യ-സ്പെക്ക് മോഡലിനെ പുതിയ ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കുമെന്നും അടുത്ത വർഷം ആദ്യം വാഹനം പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ, ഇന്തോനേഷ്യയ്ക്കുള്ള ഇന്നോവ സെനിക്‌സിൽ മെയിഡ് ഇൻ-ഇന്ത്യ എഞ്ചിനുകൾ ആയിരിക്കും ടൊയോട്ട ഘടിപ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനിക്സ് ഇന്തോനേഷ്യയിൽ അസംബിൾ ചെയ്യുകയാണെന്നും  എഞ്ചിൻ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യും എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാദിയില്‍ സ്ഥിതി ചെയ്യുന്ന ഉൽപ്പാദന കേന്ദ്രത്തിൽ പുതിയ എംപിവിയും എഞ്ചിനും നിർമിക്കുക.

നിലവിലെ ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതല്ല പുതിയ ടൊയോട്ട ഇന്നോവ സെനിക്‌സ്. ഡീസൽ എഞ്ചിൻ ഓപ്ഷനോടൊപ്പവും പുതിയ വാഹനം ലഭിക്കില്ല. ഇന്തോനേഷ്യൻ-സ്പെക്ക് മോഡൽ ജി, വി, വെഞ്ചറർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരും. പടിഞ്ഞാറൻ ജാവയിലെ കരവാങ്ങിലുള്ള ടൊയോട്ട മോട്ടോർ മാനുഫാക്ചറിംഗ് ഇന്തോനേഷ്യ ഫാക്ടറിയിലാണ് പുതിയ ഇന്നോവ നിർമ്മിക്കുന്നത്.

"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ..!" മാരുതി സുന്ദരിയും ഇന്നോവക്കുഞ്ഞനും തമ്മില്‍!

പുതിയ ടൊയോട്ട ഇന്നോവ സെനിക്‌സ് നിലവിലെ ലാഡർ-ഫ്രെയിം അടിസ്ഥാനമാക്കിയുള്ള മോഡലിൽ RWD ലേഔട്ടിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണത്തോടുകൂടിയ പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഇതിന് 2860 എംഎം നീളമുള്ള വീൽബേസ് ഉണ്ടെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.  ഇത് നിലവിലെ മോഡലിനേക്കാൾ 100 എംഎം നീളം കൂടുതലാണ്. ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്‍ടിക്കാൻ കമ്പനിയെ ഇത് സഹായിക്കും.

പുതിയ സെനിക്‌സിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനും നൽകുമെന്നും പുതിയ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. ഹൈബ്രിഡ് പതിപ്പിൽ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഉള്ള പെട്രോൾ എഞ്ചിൻ ഉൾപ്പെടും. ഉയർന്ന 'സ്റ്റെപ്പ്-ഓഫ്' ടോർക്കിനും ഇന്ധനക്ഷമതയ്ക്കുമായി ഇരട്ട-മോട്ടോർ സജ്ജീകരണം അടങ്ങുന്ന THS II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) കമ്പനി ഉപയോഗിച്ചേക്കാം.

ടൊയോട്ടയുടെ ADAS സിസ്റ്റമായ ടൊയോട്ട സേഫ്റ്റി സെൻസ് (ടിഎസ്എസ്) സ്യൂട്ടിനൊപ്പം പുതിയ മോഡലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, കാൽനടക്കാരെ കണ്ടെത്താനുള്ള പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീമുകൾ എന്നിവ അഡാസ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച ഇലക്ട്രിക് പനോരമിക് സൺറൂഫും ഇതിലുണ്ടാകും.

പ്രായമേറുന്നു, ലുക്ക് മാറ്റി 'മണവാളനാകാൻ' നാല് 'അമ്മാവന്മാര്‍'!

click me!