
ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി ഇന്ത്യയിലെ ഒരു സ്ഥിരം കാര്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇലക്ട്രിക്ക് വാഹന ഷോറൂമിന് തന്നെ പിടിച്ചിരിക്കുന്നു. മംഗളൂരുവിലെ ഒകിനാവ ഡീലർഷിപ്പാണ് അഗ്നിക്ക് ഇരയായത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സ്‍കൂട്ടറുകളിലെ തീ, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍, നെഞ്ചിടിച്ച് കമ്പനികള്‍!
സംഭവത്തിൽ മൊത്തം 34 ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണ്ണമായും നശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്ന് ഒകിനാവ ഓട്ടോടെക് ആരോപിച്ചു. എന്നിരുന്നാലും, ഒകിനാവ ഡീലർഷിപ്പ് കത്തിനശിക്കുന്നത് ഇതാദ്യമായല്ല എന്നത് എടുത്തുപറയേണ്ടതാണ്. ഈ വർഷം ഏപ്രിലിൽ തമിഴ്‌നാട്ടിലെ ഒകിനാവ ഇവി ഡീലർഷിപ്പ് ഔട്ട്‌ലെറ്റിനുള്ളിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ച് കത്തിയരുന്നു.
വീണ്ടും തീ പിടിച്ച് ഈ സ്‍കൂട്ടറുകള്‍, ഈ കമ്പനിക്കിത് അഞ്ചാമത്തെ അപകടം!
ഈ രണ്ട് ഒകിനാവ ഡീലർഷിപ്പ് തീപിടിത്ത കേസുകളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്‍തിട്ടില്ലെങ്കിലും, ഒകിനാവയുടെ ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിച്ച മറ്റ് നിരവധി സംഭവങ്ങളുണ്ട്. വെല്ലൂരില്‍ നടന്ന അപകട്ടിത്തില്‍ രണ്ടുപേരാണ് മരിച്ചത്.
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം
ഇലക്ട്രിക്ക് വാഹന വിപണിക്ക് തിരിച്ചടി
വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഇന്ധനവില വര്‍ധന അടക്കമുള്ള കാര്യങ്ങളും ഈ കുതിപ്പിന് പ്രേരകമാകും. ഈ പ്രതീക്ഷകള്‍ക്കിടയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!
നോട്ടീസ് അയച്ചു
ഏപ്രിലിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ് എന്നിവയ്ക്ക് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചിരുന്നു. വൈദ്യുത സ്‌കൂട്ടറുകൾക്ക് തീപിടിച്ചതിന്റെ കൂടുതൽ കേസുകൾ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധിക്കുന്നുണ്ട്. മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും സമാനമായ അറിയിപ്പുകൾ നൽകിയേക്കാം.
ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?
പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ്, ഒല ഇലക്ട്രിക് ജിതേന്ദ്ര ഇവി, ഒകിനാവ ഓട്ടോടെക് എന്നിവയുൾപ്പെടെ ഏതാനും ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ തീപിടുത്തത്തെത്തുടർന്ന് തെറ്റായ ബാച്ചുകൾ തിരിച്ചുവിളിച്ചു. എല്ലാ സാഹചര്യങ്ങളിലും ബാറ്ററി സെല്ലുകളിലോ ബാറ്ററിയുടെ രൂപകൽപ്പനയിലോ ഉള്ള പ്രശ്നങ്ങൾ കണ്ടെത്തലുകൾ തിരിച്ചറിഞ്ഞു.
EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും
കേന്ദ്രസർക്കാർ ഇടപെട്ടു
അടിയന്തര നടപടിയെന്ന നിലയിൽ, മന്ത്രാലയം ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇത് സംഭവങ്ങളുടെ കാരണങ്ങൾ അന്വേഷിക്കും, നിർമ്മാതാക്കളുടെ അനാസ്ഥയോ അശ്രദ്ധയോ കണ്ടെത്തിയാൽ അവർക്ക് കനത്ത പിഴ ചുമത്തും. ഇതിനുപുറമെ, നിർമ്മാതാവ് അത്തരത്തിലുള്ള ഒരു തിരിച്ചുവിളിയും നൽകിയിട്ടില്ലെങ്കിലും, തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ചില നടപടികളും മന്ത്രാലയം സ്വീകരിക്കും.
വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!
കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറയുന്നതനുസരിച്ച്, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്‍ത എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾക്കും അന്വേഷണത്തിന് ആവശ്യമായ ഉത്തരവുകൾ മന്ത്രാലയം ഇതിനകം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, വൈദ്യുത വാഹനങ്ങൾക്കായി മന്ത്രാലയം പുതിയ ഗുണനിലവാര കേന്ദ്രീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കും. അത് അവയിലെ എൻജിനീയറിങ്ങിന്റെ മികച്ച നിലവാരം ഉറപ്പാക്കും.
"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!