അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും, പ്യുവർ എനർജിയുടെ ഇലക്ട്രിക് സ്‍കൂട്ടറുമായി ബന്ധപ്പെട്ട അഞ്ചാമത്തെ തീപിടുത്തമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍

ഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിക്കുന്ന നിരവധി അപകടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഇത്തരത്തില്‍ ഒരുപകടം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഗുജറാത്തിൽ പ്യുവർ ഇവി കമ്പനിയുടെ സ്‍കൂട്ടറിന് തീപിടിച്ചതാണ് ഇതിൽ ഒടുവിലത്തെ സംഭവം. ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച സ്‍കൂട്ടർ കത്തുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വൈറൽ വീഡിയോകൾ അനുസരിച്ച്, ഗുജറാത്തിലെ പാടാനിൽ വീടിന് പുറത്ത് ചാർജ് ചെയ്യുന്നതിനായി പ്ലഗ് ചെയ്‌തിരിക്കെ പ്യുവർ ഇവിയുടെ ഇപ്ലൂട്ടോ 7ജി ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്‍ടിട്ടില്ല. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും, പ്യുവർ എനർജിയുടെ ഇലക്ട്രിക് സ്‍കൂട്ടറുമായി ബന്ധപ്പെട്ട അഞ്ചാമത്തെ തീപിടുത്തമാണിത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മുമ്പ്, മറ്റ് നാല് പ്യുവർ ഇവി ഇ-സ്‌കൂട്ടറുകൾക്ക് തീപിടിച്ചിരുന്നു. നാലാമത്തേത് കഴിഞ്ഞ മാസം ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹൈദരാബാദ് സംഭവത്തിൽ, സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഇ-സ്കൂട്ടർ പെട്ടെന്ന് നിർത്തിയതായി ഉടമ വിശദീകരിച്ചു. ബാറ്ററി കമ്പാർട്ട്‌മെന്റ് തുറന്നപ്പോൾ പുക ഉയരാൻ തുടങ്ങി, ഒടുവിൽ അത് തീപിടിക്കുകയായിരുന്നു. 

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ, ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷാ നിലവാരത്തെ കുറിച്ച് സംശയം ഉയർത്തിക്കൊണ്ട് നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ചിരുന്നു. ഒല ഇലക്ട്രിക്, ജിതേന്ദ്ര ന്യൂ ഇവി, ഒകിനാവ, പ്യുവർ എനർജി ഇവി എന്നിവയിൽ നിന്നുള്ള ഇ-സ്‌കൂട്ടറുകൾ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ കേസുകൾ പ്യുവർ ഇവി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതാണ്. തുടര്‍ച്ചയായി ഇ–സ്‌കൂട്ടറുകള്‍ക്കു തീ പിടിക്കുന്നത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. വാഹന കമ്പനികളും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‍തു. തീപിടിത്തത്തിനു കാരണം ബാറ്ററി തകരാറാണെന്നാണു സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അടുത്തിടെ കണ്ടെത്തിയിരുന്നു.

തിരിച്ചുവിളി
ഈ വർഷം ഏപ്രിലിൽ പ്യുവർ ഇവി 2,000 ഇലക്ട്രിക് സ്‍കൂട്ടറുകൾ തിരിച്ചുവിളിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ ഇട്രാന്‍സ് പ്ലസ്, ഇപ്ലൂട്ടോ7G ഇ-സ്‌കൂട്ടറുകൾക്ക് തിരിച്ചുവിളിച്ചു. 

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

തിരിച്ചടി
വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഇന്ധനവില വര്‍ധന അടക്കമുള്ള കാര്യങ്ങളും ഈ കുതിപ്പിന് പ്രേരകമാകും. ഈ പ്രതീക്ഷകള്‍ക്കിടയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

നോട്ടീസ് അയച്ചു
ഏപ്രിലിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ് എന്നിവയ്ക്ക് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചിരുന്നു. വൈദ്യുത സ്‌കൂട്ടറുകൾക്ക് തീപിടിച്ചതിന്റെ കൂടുതൽ കേസുകൾ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധിക്കുന്നുണ്ട്. മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും സമാനമായ അറിയിപ്പുകൾ നൽകിയേക്കാം.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ്, ഒല ഇലക്ട്രിക് ജിതേന്ദ്ര ഇവി, ഒകിനാവ ഓട്ടോടെക് എന്നിവയുൾപ്പെടെ ഏതാനും ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ തീപിടുത്തത്തെത്തുടർന്ന് തെറ്റായ ബാച്ചുകൾ തിരിച്ചുവിളിച്ചു. എല്ലാ സാഹചര്യങ്ങളിലും ബാറ്ററി സെല്ലുകളിലോ ബാറ്ററിയുടെ രൂപകൽപ്പനയിലോ ഉള്ള പ്രശ്നങ്ങൾ കണ്ടെത്തലുകൾ തിരിച്ചറിഞ്ഞു.

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

കേന്ദ്രസർക്കാർ ഇടപെട്ടു
അടിയന്തര നടപടിയെന്ന നിലയിൽ, മന്ത്രാലയം ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇത് സംഭവങ്ങളുടെ കാരണങ്ങൾ അന്വേഷിക്കും, നിർമ്മാതാക്കളുടെ അനാസ്ഥയോ അശ്രദ്ധയോ കണ്ടെത്തിയാൽ അവർക്ക് കനത്ത പിഴ ചുമത്തും. ഇതിനുപുറമെ, നിർമ്മാതാവ് അത്തരത്തിലുള്ള ഒരു തിരിച്ചുവിളിയും നൽകിയിട്ടില്ലെങ്കിലും, തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ചില നടപടികളും മന്ത്രാലയം സ്വീകരിക്കും.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറയുന്നതനുസരിച്ച്, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്‍ത എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾക്കും അന്വേഷണത്തിന് ആവശ്യമായ ഉത്തരവുകൾ മന്ത്രാലയം ഇതിനകം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, വൈദ്യുത വാഹനങ്ങൾക്കായി മന്ത്രാലയം പുതിയ ഗുണനിലവാര കേന്ദ്രീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കും. അത് അവയിലെ എൻജിനീയറിങ്ങിന്റെ മികച്ച നിലവാരം ഉറപ്പാക്കും.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം