Asianet News MalayalamAsianet News Malayalam

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

ആളുകളുടെ ജീവൻ പോലും നഷ്‍ടപ്പെടുത്തിയ ഇലക്ട്രിക് സ്‍കൂട്ടർ തീപിടുത്തത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇതൊക്കെയാണ്

Reasons behind Electric scooter fire
Author
Delhi, First Published May 9, 2022, 9:45 AM IST

ഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഒന്നിലധികം ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നിലെ കാരണങ്ങൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകളുടെ ജീവൻ പോലും നഷ്‍ടപ്പെടുത്തുന്ന ഇലക്ട്രിക് സ്‍കൂട്ടർ തീപിടുത്തത്തിന് പിന്നിലെ പ്രധാന കാരണമായി വികലമായ ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതെന്ന് റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

ഒല ഇലക്ട്രിക് , പ്യുവർ ഇവി , ഒകിനാവ തുടങ്ങിയ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി ഇലക്ട്രിക് സ്‍കൂട്ടറുകൾ ഈ തീപിടുത്തങ്ങളില്‍ ഉൾപ്പെട്ടിരുന്നു. കുറഞ്ഞത് രണ്ട് കേസുകളിലെങ്കിലും, ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ആളുകൾ മരിച്ചു. ഒന്നിലധികം ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ തുടര്‍ക്കഥയായതോടെ മാർച്ചിൽ ഈ വിഷയങ്ങളിൽ അന്വേഷണം ആരംഭിക്കാൻ കേന്ദ്ര സർക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഓരോന്നിനും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ്, ഡിആർഡിഒ, ഐഐഎസ്‌സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്. മൂന്ന് കമ്പനികൾ ഉൾപ്പെട്ട തീപിടിത്ത സംഭവങ്ങൾ ഈ കേന്ദ്ര സംഘം പരിശോധിച്ചതായി റോയിട്ടേഴ്‍സിന്‍റെ റിപ്പോർട്ട് അവകാശപ്പെടുന്നു. 

ഒലയുടെ കാര്യത്തിൽ ബാറ്ററി സെല്ലുകളും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിലും പ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തി. ഒകിനാവയുടെ കാര്യത്തിൽ, സെല്ലുകളിലും ബാറ്ററി മൊഡ്യൂളുകളിലും ഒരു പ്രശ്‌നമുണ്ടായി. പ്യുർഇവിക്ക് ബാറ്ററി കേസിംഗില്‍ ആയിരുന്നു പ്രശ്‍നം എന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നു. 

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

കൂടുതൽ പരിശോധനയ്ക്കായി മൂന്ന് ഇവി കമ്പനികളിൽ നിന്ന് ബാറ്ററി സെല്ലുകളുടെ സാമ്പിളുകൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്‍ചയ്ക്കകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത് ഒരു ഒറ്റപ്പെട്ട പ്രശ്‌നമാണെന്നും ഓലയുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ഓല ഇലക്ട്രിക് അവകാശപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2030-ഓടെ രാജ്യത്തെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 80 ശതമാനവും ഇലക്ട്രിക് സ്‍കൂട്ടറുകളും ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഇന്ത്യ ലക്ഷ്യമിടുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒന്നിലധികം ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ ഇലക്ട്രിക് സ്‍കൂട്ടറുകളോടുള്ള ഉപഭോക്തൃ താല്‍പ്പര്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ സാധ്യതയുള്ള നിരവധി ഉപഭോക്താക്കൾ മനസ് മാറ്റി പകരം പരമ്പരാഗത ഇന്ധന എഞ്ചിന്‍ മോഡലുകൾ തിരഞ്ഞെടുത്തെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉപഭോക്തൃ ആത്മവിശ്വാസത്തെ അപകടത്തിലാക്കുകയും രാജ്യത്തിന്റെ കാർബൺ കുറയ്ക്കൽ ലക്ഷ്യങ്ങളെ സ്വാധീനിക്കുന്ന ഇന്ത്യയുടെ ഇവി മേഖലയുടെ വളർച്ചയെ തടസപ്പെടുത്തുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും ഇവി അപകടം, സ്‍കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്യുവർ ഇവി ഖേദം പ്രകടിപ്പിച്ചു.  അഗാധമായി ഖേദിക്കുന്നുവെന്നും ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വാഹനമോ സേവനമോ വിറ്റതിന്റെ രേഖയൊന്നും കൈവശമില്ലെന്നും വാഹനം സെക്കൻഡ് ഹാൻഡ് സെയിൽ വഴി വാങ്ങിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്യുവർ ഇവി വ്യക്തമാക്കി. 

സർക്കാർ ഈ ആശയം സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് ഇവി വാഹനങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയരുന്നത്. നിരവധി അപകടങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവികൾ ഉൾപ്പെടുന്ന അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ആലോചിക്കുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

"ഇലക്‌ട്രിക് ടൂ വീലറുകൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് ദൗർഭാഗ്യകരമാണ്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശ ചെയ്യാനും ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” - കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഈ മാസം ആദ്യം ഓൺലൈനിൽ വൈറലായിരുന്നു, ഇത് സർക്കാർ അന്വേഷണത്തിന് തുടക്കമിട്ടു. സ്റ്റാർട്ടപ്പ് പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിക്കുകയും ഒകിനാവ ഓട്ടോടെക് പ്രൈവറ്റ് ബൈക്ക് കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമ്പനികൾ അറിയിച്ചു.

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

Follow Us:
Download App:
  • android
  • ios