50,000 യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് റെനോ കിഗര്‍

Published : Jul 04, 2022, 12:41 PM IST
50,000 യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് റെനോ കിഗര്‍

Synopsis

കിഗറിന്റെ 50,000 യൂണിറ്റുകൾ പുറത്തിറക്കിയതായി റെനോ ഇന്ത്യ അറിയിച്ചു. ഈ അവസരം ആഘോഷിക്കുന്നതിനായി, കിഗർ ശ്രേണിയിൽ സ്റ്റെൽത്ത് ബ്ലാക്ക് എന്നറിയപ്പെടുന്ന ഒരു പുതിയ നിറം അവതരിപ്പിച്ചു.

ചെന്നൈയിലെ കമ്പനിയുടെ പ്രൊഡക്ഷൻ ലൈനിൽ ബ്രാൻഡ് കിഗറിന്റെ 50,000 യൂണിറ്റുകൾ പുറത്തിറക്കിയതായി റെനോ ഇന്ത്യ അറിയിച്ചു. ഈ അവസരം ആഘോഷിക്കുന്നതിനായി, കിഗർ ശ്രേണിയിൽ സ്റ്റെൽത്ത് ബ്ലാക്ക് എന്നറിയപ്പെടുന്ന ഒരു പുതിയ നിറവും അവതരിപ്പിച്ചു.

Renault Kwid : റെനോ ക്വിഡ് ഇ-ടെക്ക് ഇവി പരീക്ഷണത്തില്‍

ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ മൂന്നാമത്തെ ആഗോള കാറാണ് റെനോ കിഗർ . 2021-ൽ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം, നാല് മീറ്റർ എസ്‌യുവി ഇപ്പോൾ ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, കിഴക്കൻ ആഫ്രിക്കൻ മേഖല, (കെനിയ, മൊസാംബിക്, സിംബാബ്‌വെ, സാംബിയ) സീഷെൽസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ബെർമുഡ, ബ്രൂണെ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കും ലഭ്യമാണ്. ഈ വർഷം മാർച്ചിൽ 2022 മോഡല്‍ കിഗർ അവതരിപ്പിച്ചു.

വ്യതിരിക്തമായ ഡിസൈൻ, സ്മാർട്ട് ഫീച്ചറുകൾ, മുൻനിര സുരക്ഷ, ഗുണമേന്മ, പ്രകടനം എന്നിവയിൽ ശക്തമായ മൂല്യനിർണ്ണയം വാഗ്ദാനം ചെയ്യുന്ന റെനോ കിഗറിന് വ്യാപകമായ സ്വീകാര്യത ലഭിച്ചതായി ചടങ്ങിൽ സംസാരിച്ച റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. 

2022 Renault Kiger : പുത്തന്‍ റെനോ കിഗര്‍ കേരളത്തിലും, വില 5.84 ലക്ഷം

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ഇത് അതിന്റെ കഴിവ് തെളിയിച്ചു, പകർച്ചവ്യാധിയും നിലവിലുള്ള അർദ്ധചാലക പ്രതിസന്ധിയും ഉണ്ടായിരുന്നിട്ടും 50,000-ാമത്തെ നിർമ്മാണ നാഴികക്കല്ല് ഈ വെല്ലുവിളി നിറഞ്ഞ സെഗ്‌മെന്റിൽ റെനോ കിഗറിന്റെ വിജയത്തിന്റെ മറ്റൊരു തെളിവാണ് എന്നും കമ്പനി പറയുന്നു. ഈ സ്‌പോർട്ടി, സ്‌മാർട്ട്, അമ്പരപ്പിക്കുന്ന എസ്‌യുവി, ഇന്ത്യയിലെ റെനോയുടെ പുരോഗതിയിൽ ഒരു പ്രധാന സംഭാവനയാണ്, കൂടാതെ റെനോയുടെ മികച്ച അഞ്ച് ആഗോള വിപണികളിൽ ഇന്ത്യയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നും കമ്പനി വ്യക്തമാക്കുന്നു.

ഫ്രാൻസിലെയും ഇന്ത്യയിലെയും ഡിസൈൻ ടീമുകൾ തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി, റെനൊ കിഗർ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആഗോളതലത്തിൽ പുറത്തിറക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മൂന്നാമത്തെ  ഗ്ലോബൽ കാറാണിത്. റെനൊ കൈഗർ CMFA+ പ്ലാറ്റ്‌ഫോമിലേക്ക് ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകൾ കൊണ്ടുവരുന്നു. അത് മൾട്ടി-സെൻസ് ഡ്രൈവിംഗ് മോഡുകൾ, മികച്ച  റൂമിനെസ്,  ക്യാബിൻ സ്റ്റോറേജ്, കാർഗോ സ്‌പേസ് എന്നിവയ്‌ക്കൊപ്പം പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും ശരിയായ ബാലൻസും വാഗ്ദാനം ചെയ്യുന്നു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

MT, EASY-R  AMT ട്രാൻസ്‍മിഷനുകളിൽ 1.0L എനർജി എഞ്ചിൻ, MT, X-TRONIC CVT ട്രാൻസ്മിഷനുകളിൽ 1.0L ടർബോ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, കൈഗർ MY22 ശ്രേണിയിൽ ഉടനീളം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി PM2.5 അഡ്വാൻസ്ഡ് അറ്റ്മോസ്ഫെറിക് ഫിൽട്ടർ ലഭ്യമാക്കുന്നുണ്ട്.  ക്യാബിനിനുള്ളിൽ മികച്ച വായു നിലവാരം. പുതിയ റെഡ് ഫേഡ് ഡാഷ്‌ബോർഡ് ആക്‌സന്റും റെഡ് സ്റ്റിച്ചിംഗിൽ അലങ്കരിച്ച ക്വിൽറ്റഡ് എംബോസ് സീറ്റ് അപ്‌ഹോൾസ്റ്ററിയും  

ആകർഷണീയമാക്കിയിരിക്കുന്ന  പുതിയ ഇന്റീരിയർ കളർ ചേർച്ച കാറിന്റെ സ്‌പോർടിനെസ് വർദ്ധിപ്പിക്കുന്നു. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട്, വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ക്രൂയിസ് കൺട്രോൾ ഫംഗ്‌ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ സൌന്ദര്യം തുളുമ്പുന്ന പുതിയ ഡബിൾ ടോണിൽ ബ്ലാക്ക് റൂഫുള്ള മെറ്റൽ മസ്റ്റാർഡ് കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്. റെനൊ കിഗർ 2022 ടർബോ ശ്രേണിയിൽ പുതിയ ടെയിൽഗേറ്റ് ക്രോം ഇൻസേർട്ട്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ടർബോ ഡോർ ഡെക്കാൽസ്ലുകൾ എന്നിവയ്‌ക്കൊപ്പം റെഡ് വീൽ ക്യാപ്പുകളുള്ള 40.64 സെ.മീ ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടുന്നു, ഇത് എക്സ്റ്റീരിയറിനെ കൂടുതൽ ആകർഷകവും സ്‌പോർട്ടിയുമാക്കുന്നു.

30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

ലോകോത്തര ടർബോചാർജ്ഡ് 1.0L പെട്രോൾ എഞ്ചിൻ  കരുത്തു പകരുന്ന കിഗർ കൂടുതൽ പ്രകടനവും സ്‌പോർട്ടി ഡ്രൈവും മാത്രമല്ല, ഈ സെഗ്‌മെൻറിലെ മികച്ച ഇന്ധനക്ഷമത 20.5 KM/L  വാഗ്ദാനം ചെയ്യുന്നുമുണ്ട്.. 2021-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ നടന്ന വിജയകരമായ ഗ്ലോബൽ ലോഞ്ചിനെത്തുടർന്ന്, റെനോ ഇന്ത്യ നേപ്പാളിലേക്കും, ഇന്തോനേഷ്യ ദക്ഷിണാഫ്രിക്കയിലേക്കും കിഗർ കയറ്റുമതി ആരംഭിച്ചിരുന്നു. അവിടെ നിന്നും  ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും റെനോ വ്യക്തമാക്കുന്നു.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം