ചടുലതാണ്ഡവമാടാൻ 'പ്രചണ്ഡ്' റെഡി, ചൈനയും പാക്കിസ്ഥാനും വിറയ്ക്കും!

By Web TeamFirst Published Oct 4, 2022, 9:01 AM IST
Highlights

രാജ്‍‌നാഥ് സിങ്ങാണ് ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്നു പേരിട്ടത്. അദ്ദേഹം പ്രചണ്ഡിൽ പറക്കുകയും ചെയ്‍തു. ഇതാ പ്രചണ്ഡിന്‍റെ ചില വിശേഷങ്ങള്‍ അറിയാം
 

ന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് കൈമാറിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്‍‌നാഥ് സിങ്ങാണ് ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്നു പേരിട്ടത്. അദ്ദേഹം പ്രചണ്ഡിൽ പറക്കുകയും ചെയ്‍തു. ഇതാ പ്രചണ്ഡിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.

ചില്ലറക്കാരനല്ല, കേന്ദ്രസേനയെ കോഴിക്കോടിറക്കിയ വ്യോമസേനയുടെ ഈ ഗജരാജൻ!

തദ്ദേശീയൻ
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ‘പ്രചണ്ഡ്’. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. 

ഉയര്‍ന്ന പ്രദേശങ്ങള്‍ കാക്കും
ഉയര്‍ന്ന പര്‍വതമേഖലകളായ ലഡാക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ ശേഷിയുള്ളതാണ് പ്രചണ്ഡ്. തിരച്ചില്‍, രക്ഷാദൗത്യങ്ങള്‍, അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്ക് 'പ്രചണ്ഡ്' വിന്യസിക്കാം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും. സിയാച്ചിനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആദ്യത്തെ ആക്രമണ ഹെലകോപ്റ്ററാണിത്.

പാറിപ്പറക്കുന്ന ഡ്രോണുകളേ നീയുണ്ടോ 'മാമന്‍റെ' വേല കണ്ടോ..?!

കറങ്ങി വെടിവയ്ക്കും
110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല്‍ വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍. 16400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും. 

268 കിമീ വേഗം
15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 

ചെലവ്
3,887 കോടി രൂപയ്ക്ക് തദ്ദേശീയമായി നിർമിച്ച 15 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി മാർച്ചിൽ തീരുമാനിച്ചത്. ഈ 15 കോപറ്ററുകളില്‍ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കും നല്‍കും. ലഡാക്ക് അടക്കം ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണ് ഈ  ഹെലികോപ്റ്ററുകൾ. നാല് ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 'ധനുഷ്' എന്ന 143 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ഭാഗമായാകും പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുക. 

വേഗതയില്‍ ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിനിനെ മലര്‍ത്തിയടിച്ചു, 'വന്ദേ, ഭാരത്' എന്ന് തൊഴുത് രാജ്യം!

പ്രചണ്ഡ് എന്നാല്‍
അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ അതിർത്തിമേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്ന് ചടങ്ങില്‍ മന്ത്രി രാജ്‍നാഥ് സിംഗ് വ്യക്തമാക്കി. തുടർന്ന് രാജ്നാഥ് സിങ്ങ് വ്യോമസേന പൈലറ്റുമാർക്കൊപ്പം ഹെലികോപ്ടറ്ററുകളില്‍  പറന്നു. തുടർന്ന് വ്യോമഭ്യാസവും നടന്നു. 
 

click me!