കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!

By Web TeamFirst Published Jul 31, 2022, 3:17 PM IST
Highlights

സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണായിരുന്നു ഈ അപകടം. മാരുതി സുസുക്കി വാഗൺആർ, ബൊലേറോ പിക്കപ്പ് ട്രക്ക് എന്നിവയ്‌ക്കൊപ്പം പജീറോയും ഫോര്‍ച്യൂണറും കൂറ്റന്‍ മതിലിന് അടിയില്‍പ്പെടുകയായിരുന്നു. 

വാഹനങ്ങളിലെ സുരക്ഷയ്ക്ക് ഇപ്പോള്‍ മിക്ക ഉപഭോക്താക്കളും മികച്ച പ്രധാന്യം കൊടുക്കുന്ന കാലമാണ്. എത്ര കിട്ടും എന്നതിലുപരി ഭൂരിഭാഗം പേരും സുരക്ഷയുടെ വശം മുമ്പെന്നത്തേക്കാളും ഗൗരവമായി എടുത്തിട്ടുണ്ട്. ഒരു പുതിയ കാർ വാങ്ങുമ്പോൾ പലരും സുരക്ഷയാണ് തങ്ങളുടെ പ്രധാന ആവശ്യകതയായി മുന്നോട്ട് വയ്ക്കുന്നത്. പ്രീമിയം കാറുകളിൽ നിന്ന്, പ്രത്യേകിച്ച് എസ്‌യുവികളിൽ നിന്ന്, സുരക്ഷയെക്കുറിച്ചുള്ള പ്രതീക്ഷകൾ പരമപ്രധാനമാണ്. അവ സുരക്ഷിതത്വം ഉറപ്പിക്കുന്നതായി പല വാഹനപ്രേമികളും വിശ്വസിക്കുന്നു. അത്തരത്തിലുള്ള രണ്ട് പ്രീമിയം എസ്‌യുവികളാണ് ടൊയോട്ട ഫോർച്യൂണറും മിത്സുബിഷി പജീറോയും, അവ കുറ്റമറ്റ വിശ്വാസ്യതയ്ക്കും ശക്തമായ ബിൽഡ് ക്വാളിറ്റിക്കും പേരുകേട്ടതാണ്.

ഇന്നോവ മുറ്റത്തെത്തണോ? കീശ കീറും; വില വീണ്ടും കൂട്ടി ടൊയോട്ട!

എന്നാല്‍ അടുത്തിടെ റാഞ്ചിയിൽ നടന്ന നിർഭാഗ്യകരമായ ഒരു അപകടത്തില്‍പ്പെട്ട ഈ രണ്ട് എസ്‌യുവികളും സുരക്ഷയുടെ കാര്യത്തില്‍ ആരാണ് മിടുക്കന്‍ എന്നതില്‍ ചില ചോദ്യങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നു.  റാഞ്ചിയിലെ ഗോവിന്ദ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കോൺവെന്റ് സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണാണ് ഈ അപകടം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി സുസുക്കി വാഗൺആർ, ബൊലേറോ പിക്കപ്പ് ട്രക്ക് എന്നിവയ്‌ക്കൊപ്പം പജീറോയും ഫോര്‍ച്യൂണറും കൂറ്റന്‍ മതിലിന് അടിയില്‍പ്പെടുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.  

അപകടത്തില്‍ മറ്റ് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ ടൊയോട്ട ഫോർച്യൂണർ, മിത്സുബിഷി പജേറോ എസ്എഫ്എക്‌സ് എന്നിവയ്‌ക്ക് കനത്ത ആഘാതം നേരിട്ടു. എന്നാല്‍ ഇവ രണ്ടും താരതമ്യം ചെയ്‍താൽ, ടൊയോട്ട ഫോർച്യൂണറിന് സംഭവിച്ച ആഘാതം ഞെട്ടിപ്പിക്കുന്നതാണെന്ന് കാണാം. അപകടത്തില്‍ ഫോര്‍ച്യൂണറിന്‍റെ മേൽക്കൂരയും പില്ലറുകളും തിരിച്ചറിയാൻ കഴിയാത്തവിധം പൂർണ്ണമായും തകര്‍ന്നു. അതേസമയം പജേറോ എസ്എഫ്എക്‌സിന്റെ പില്ലറുകൾക്കും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ഫോർച്യൂണറിനെപ്പോലെ ഗുരുതരമായ ആഘാതം പജേറോയ്ക്ക് സംഭവിച്ചില്ല. മതിൽ വീണ സമയത്ത് എസ്‌യുവികൾ സുരക്ഷിതമായി പാർക്ക് ചെയ്‌തിരുന്നതിനാൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‍തിട്ടില്ല.

മോന്‍സനാരാ മോന്‍, ആ വണ്ടി ഫെറാരിയെന്ന് പറഞ്ഞ് എംവിഡിയെയും പറ്റിച്ചു!

കേടായ ഈ രണ്ട് എസ്‌യുവികളും ഇന്ത്യയിലെ ഈ മോഡലുകളുടെ ആദ്യ തലമുറ പതിപ്പുകളാണ്. തൊണ്ണൂറുകളിൽ ഇന്ത്യയിൽ പുറത്തിറക്കിയ SFX മോഡലാണ് അപകടത്തില്‍പ്പെട്ട ഈ മിത്സുബിഷി പജേറോ. 2012 വരെ മിത്സുബിഷി പജേറോ എന്ന പേരില്‍ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ വാഹനം അതിന്‍റെ പിൻഗാമിയുടെ വരവിനുശേഷം മിത്സുബിഷി മോണ്ടെറോ എന്ന പേരിൽ ഇന്ത്യയിൽ വിറ്റിരുന്നു. ടൊയോട്ട ഫോർച്യൂണറിന്‍റെ ഒന്നാം തലമുറ 2012-ൽ എത്തുകയും 2016-ൽ രണ്ടാം തലമുറ പതിപ്പ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്‍ത മോഡലാണ്.

നിർത്തലാക്കിയ സമയത്ത്, മിത്സുബിഷി പജേറോ എസ്‌എഫ്‌എക്സ് ഏറ്റവും കാലഹരണപ്പെട്ട എസ്‌യുവികളില്‍ ഒന്നായിരുന്നു. എന്നാൽ അതേ സമയം, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും മികച്ച ഫോർ-വീൽ ഡ്രൈവ് എസ്‌യുവികളിൽ ഒന്നും കൂടിയായിരുന്നു ഇത്. നിരവധി ആളുകൾ ഇപ്പോഴും എസ്‌യുവിയെ സ്നേഹിക്കുകയും യൂസ്‍ഡ് കാർ വിപണിയിൽ നിന്ന് വാങ്ങി മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. കാരണം അത് ഇപ്പോഴും മികച്ച റോഡ് സാന്നിധ്യവും ഓഫ്-റോഡ് ഭൂപ്രദേശങ്ങളിൽ കഴിവുകളും കൽപ്പിക്കുന്നു. താരതമ്യേന, പജീറോ എസ്എഫ്എക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ ഫസ്റ്റ്-ജെൻ ടൊയോട്ട ഫോർച്യൂണർ അൽപ്പം കൂടുതൽ ആധുനിക എസ്‌യുവിയാണ്. കൂടാതെ വിശ്വസനീയമായ ബ്രാൻഡ് എന്ന നിലയിൽ ടൊയോട്ടയുടെ അചഞ്ചലമായ പ്രതിച്ഛായയും ഫോര്‍ച്യൂണര്‍ വില്‍പ്പനയെ വളരെയധികം സ്വാധീനിക്കുന്നു. 

ഇഷ്‍ടനമ്പറില്‍ ഒമ്പതുകളുടെ 'സംസ്ഥാനസമ്മേളനം', കിട്ടാന്‍ സൂപ്പര്‍താരം പൊടിച്ചത് 17 ലക്ഷം!

click me!