കിളി പോയതോ? എന്തിനെന്നില്ലാതെ ബസ് ഡ്രൈവറുടെ അഴിഞ്ഞാട്ടം, ദുരൂഹത..!

Published : Aug 20, 2022, 03:30 PM IST
കിളി പോയതോ? എന്തിനെന്നില്ലാതെ ബസ് ഡ്രൈവറുടെ അഴിഞ്ഞാട്ടം, ദുരൂഹത..!

Synopsis

ഒരു ഡസനിലധികം കാറുകളിൽ ഇടിച്ചു കൊണ്ടാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്.  എബിസി 7 ചിക്കാഗോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെ 18 വാഹനങ്ങൾക്ക് ബസിന്‍റെ ഈ മരണപ്പാച്ചില്‍ കേടുപാടുകൾ വരുത്തി എന്നാണ് കണക്കുകള്‍.   

തിരക്കേറിയ നഗരത്തിലെ ട്രാഫിക്കിനിടയിലൂടെ കാറുകളെ ഇടിച്ചു തെറിപ്പിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. ചിക്കാഗോയിലെ ഒരു തിരക്കേറിയ തെരുവില്‍ നടന്ന സംഭവത്തിന്‍റെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒരു ഡസനിലധികം കാറുകളിൽ ഇടിച്ചു കൊണ്ടാണ് ഡ്രൈവര് ബസ് ഓടിച്ചത്.  എബിസി 7 ചിക്കാഗോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെ 18 വാഹനങ്ങൾക്ക് ബസിന്‍റെ ഈ മരണപ്പാച്ചില്‍ കേടുപാടുകൾ വരുത്തി എന്നാണ് കണക്കുകള്‍. സംഭവത്തില്‍ 45-രകാരനായ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

ഒരു ദൃക്‌സാക്ഷിക്ക് സംഭവത്തിന്റെ വീഡിയോ റെക്കോർഡുചെയ്യാൻ കഴിഞ്ഞു. തിരക്കേറിയ തെരുവിലൂടെ എതിരെ വരുന്ന ഒന്നിലധികം കാറുകള്‍ക്ക് ഇടയിലൂടെ ബസ് കടന്നുപോകുന്നത് ഈ വീഡിയോയില്‍ കാണാം. ചില കാര്‍ ഉടമകള്‍ക്ക് ചെറിയ കേടുപാടുകൾ മാത്രം സംഭവിച്ച് രക്ഷപ്പെടാൻ ഭാഗ്യമുണ്ടായി. എന്നാല്‍ മറ്റുചിലർക്ക് കനത്ത നാശ നഷ്‍ടവും ഉണ്ടായി. ബസിന്‍റെ വരവ് കണ്ട് പല കാര്‍ ഡ്രൈവര്‍മാരും നിലവിളിക്കുന്നതും അരുതെന്ന് വിലക്കുന്നതും വീഡിയോയില്‍ കാണാം.  

സിബിഎസ് ന്യൂസിനോട് സംസാരിക്കുമ്പോൾ മറ്റൊരു സാക്ഷി തന്റെ കാമുകിയോടൊപ്പമുണ്ടായിരുന്ന സമയത്ത് നടന്ന സംഭവങ്ങൾ വിവരിച്ചു. “30 സെക്കൻഡ് മുമ്പ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി ഉടന് ബസുമായി ഡ്രൈവർ വരുന്നത് ഞങ്ങൾ കണ്ടു.. അത് ഞങ്ങളുടെ നേരെ പാഞ്ഞടുക്കുമ്പോഴേക്കും അവളെ ഞാന്‍ വലിച്ചു മാറ്റി, രക്ഷപ്പെട്ടു..”  ദൃക്സാക്ഷി പറയുന്നു. 

ഏഴുതവണ കരണം മറിഞ്ഞ് ടിയാഗോ, പോറലുപോലുമില്ലാതെ യാത്രികര്‍, കയ്യടിച്ച് ജനം!

എന്തായാലും 45 കതാരനായ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ചെയ്യാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചത് എന്താണെന്നോ, അയാൾ മദ്യത്തിന്‍റെയോ മറ്റ് ലഹരി മരുന്നുകളുടെയോ സ്വാധീനത്തിലായിരുന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‍നങ്ങളാണോ കാരണം എന്നത് അജ്ഞാതമായി തുടരുന്നു. 

എന്നാൽ ബസ് ഡ്രൈവറുടെ ക്രിമിനൽ റെക്കോർഡിൽ രണ്ട് മുൻകാല കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ സംഭവത്തിന്, അശ്രദ്ധമായി വാഹനമോടിക്കുക, വേഗത കുറയ്ക്കുന്നതിൽ പരാജയപ്പെടുക, കുറ്റകൃത്യം നടന്ന സ്ഥലം വിട്ടുപോവുക, ഗതാഗത നിയന്ത്രണം അവഗണിച്ച് സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭാഗ്യവശാൽ, സംഭവത്തിൽ ഉൾപ്പെട്ട എല്ലാ വാഹനങ്ങൾക്കും വൻതോതിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് അപകടമുണ്ടായില്ല.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം