ടിവിഎസ് ജൂപ്പിറ്റർ വീണ്ടും വിൽപ്പനയിൽ മുന്നിൽ

Published : Jun 27, 2025, 12:40 PM IST
New TVS Jupiter

Synopsis

മെയ് മാസത്തിൽ ടിവിഎസ് മോട്ടോഴ്‌സിന്റെ വിൽപ്പനയിൽ ജൂപ്പിറ്റർ വീണ്ടും ഒന്നാമതെത്തി. 97,606 യൂണിറ്റുകൾ വിറ്റഴിച്ചെങ്കിലും വാർഷിക വളർച്ചയിൽ നേരിയ ഇടിവ്.

2025 മെയ് മാസത്തിലെ ഇരുചക്ര വാഹന വിൽപ്പനയുടെ ഡാറ്റ ആഭ്യനത്ര ടൂവീലർ ബ്രൻഡായ ടിവിഎസ് മോട്ടോഴ്‌സ് പുറത്തുവിട്ടു. വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ടിവിഎസ് ജൂപ്പിറ്റർ മാറി. കഴിഞ്ഞ മാസം ടിവിഎസ് ജൂപ്പിറ്ററിന് ആകെ 97,606 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. എന്നാൽ ഈ കാലയളവിൽ, ടിവിഎസ് ജൂപ്പിറ്ററിന്റെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 4.86 ശതമാനം കുറഞ്ഞു. ഇഎങ്കിലും കമ്പനിയുടെ മൊത്തം വിൽപ്പനയിൽ ടിവിഎസ് ജൂപ്പിറ്ററിന് മാത്രം 31.70 ശതമാനം വിഹിതമുണ്ട്. കഴിഞ്ഞ മാസം കമ്പനിയുടെ മറ്റ് മോഡലുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് അപ്പാച്ചെ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് അപ്പാച്ചെ ആകെ 49,099 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷിക വളർച്ച 7.60 ശതമാനമാണ്. ടിവിഎസ് എക്സ്എൽ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് എക്സ്എൽ ആകെ 37,264 യൂണിറ്റ് മോപ്പഡുകൾ വിറ്റു, വാർഷിക ഇടിവ് 3.83 ശതമാനമാണ്. ഇതിനുപുറമെ, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് റൈഡർ നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് റൈഡർ ആകെ 35,401 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 17.73 ശതമാനമാണ് വാർഷിക ഇടിവ്.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ഐക്യൂബ് അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് ഐക്യൂബ് മൊത്തം 27,642 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു, വാർഷിക വളർച്ച 0.14 ശതമാനം. ടിവിഎസ് എൻടോർക്ക് ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് എൻടോർക്ക് മൊത്തം 25,205 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു. 0.70 ശതമാനം വാർഷിക ഇടിവ്. ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് സ്പോർട്ട് ഏഴാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് സ്പോർട്ട് മൊത്തം 11,822 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷിക ഇടിവ് 8.32 ശതമാനം.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് റേഡിയൻ എട്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് റേഡിയൻ മൊത്തം 10,315 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷിക 1.43 ശതമാനം ഇടിവ്. ഒമ്പതാം സ്ഥാനത്ത് ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് സെസ്റ്റ് ആണുള്ളത് . ഈ കാലയളവിൽ ടിവിഎസ് സെസ്റ്റ് മൊത്തം 8,069 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു, വാർഷിക 0.10 ശതമാനം വർധന. ഇതിനുപുറമെ, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് റോണിൻ പത്താം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് റോണിൻ ആകെ 4,770 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 179.27 ശതമാനം ആണ് വാർഷിക വർധനവ്.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് സ്റ്റാർ സിറ്റി പതിനൊന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് സ്റ്റാർ സിറ്റി ആകെ 1,886 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ടിവിഎസ് അപ്പാച്ചെ 310 ഈ വിൽപ്പന പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ഈ കാലയളവിൽ ടിവിഎസ് അപ്പാച്ചെ 310 മൊത്തം 208 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു, വാർഷിക വിൽപ്പന 25.45 ശതമാനം ഇടിവ്. മൊത്തത്തിലുള്ള വിൽപ്പനയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, കഴിഞ്ഞ മാസം ടിവിഎസ് മോട്ടോഴ്‌സ് ആകെ 3,092,87 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം