ബിഗ് ബോസ്സില്‍ രണ്ട് കുഞ്ഞാലി മരക്കാര്‍

Web Desk   | Asianet News
Published : Jan 05, 2020, 09:38 PM IST
ബിഗ് ബോസ്സില്‍ രണ്ട് കുഞ്ഞാലി മരക്കാര്‍

Synopsis

ബിഗ് ബോസ്സില്‍ കണ്ടുമുട്ടി കുഞ്ഞാലി മരക്കാറുമാര്‍.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വീണ്ടും തുടങ്ങിയിരിക്കുകയാണ്. മോഹൻലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന്. കഴിഞ്ഞ തവണ ബിഗ് ബോസ്സില്‍ കണ്ട ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രേക്ഷകരുടെ മനസ്സിലുണ്ടാകും. മത്സരാര്‍ഥികള്‍ ആരൊക്കെയാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കുകയാണ്. രണ്ട് കുഞ്ഞാലി മരക്കാര്‍ ബിഗ് ബോസ് വേദിയിലെത്തി എന്ന പ്രത്യേകതയും കാണാം.

എനിക്കൊപ്പം അഭിനയിച്ച, ശ്രദ്ധേയനായ നടനാണ് എന്ന് തന്നെ മോഹൻലാല്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. പ്രദീപ് ചന്ദ്രനാണ് ബിഗ് ബോസ്സില്‍ പങ്കെടുക്കുന്ന ഒരാള്‍. സീരിയല്‍ - സിനിമ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് പ്രദീപ് ചന്ദ്രൻ. 2010ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന പരമ്പരയിലൂടെയാണ് പ്രദീപ് ചന്ദ്രൻ ടെലിവിഷൻ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ മലയാളത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ കുഞ്ഞാലി മരക്കാറില്‍ നായകനാകുന്നത് മോഹൻലാല്‍ ആയതിനാല്‍ അതിന്റെ ആവേശത്തിലുമാണ് ആരാധകര്‍. പ്രദീപ് ചന്ദ്രൻ മോഹൻലാലിനൊപ്പം ദൃശ്യമടക്കമുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  കറുത്തമുത്തില്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായും തിളങ്ങുകയാണ് പ്രദീപ് ചന്ദ്രൻ.

PREV
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക