ടൊവിനോ  അങ്കിളുമായി കൂട്ടായി, ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ ചിരി വന്നു: നരിവേട്ടയിലെ പെൺകുട്ടി 

Published : May 24, 2025, 06:44 PM ISTUpdated : May 24, 2025, 06:47 PM IST
ടൊവിനോ  അങ്കിളുമായി കൂട്ടായി, ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ ചിരി വന്നു: നരിവേട്ടയിലെ പെൺകുട്ടി 

Synopsis

ടൊവിനോ അങ്കിളിന്റെ സിനിമയാണെന്ന് കേട്ടപ്പോൾ തുള്ളിച്ചാടിയെന്ന് പറഞ്ഞു കൊണ്ട് തംബുരു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു. 

 

അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രകടനം  കാഴ്ചവച്ച കുഞ്ഞു താരത്തെ പ്രേക്ഷകർ തിരഞ്ഞു. പാലക്കാട് പൂലേരി എന്ന ഗ്രാമത്തിൽ നിന്ന് ഇൻസ്റ്റാഗ്രാം റീലുകളിലൂടെ കാഴ്ചക്കാരുടെ ഇഷ്ടം ഏറ്റുവാങ്ങിയ തംബുരു എന്ന പേരിൽ അറിയപ്പെടുന്ന മിഖയാണ് ആ മിടുക്കി. തംബുരുവിനൊപ്പം ചേച്ചി മിയയും നരിവേട്ടയിൽ വേഷം ചെതിട്ടുണ്ട്. ടൊവിനോ അങ്കിളിന്റെ സിനിമയാണെന്ന് കേട്ടപ്പോൾ തുള്ളിച്ചാടിയെന്ന് പറഞ്ഞു കൊണ്ട് തംബുരു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു. 

ബിഗ് സ്‌ക്രീനിൽ ആദ്യമായി കണ്ടപ്പോൾ എന്ത് തോന്നി?

നാട്ടിലെ എന്റെ കൂട്ടുകാർക്കൊപ്പമാണ് സിനിമ കണ്ടത്. പാപ്പാനാണ് (അച്ഛന്റെ അനിയൻ ) സിനിമയിലേക്ക് വരാനും റീൽസ് ചെയ്യാനുമെല്ലാം ഏറ്റവും കൂടുതൽ പിന്തുണ. അമ്മേം അച്ഛനും അച്ഛമ്മയും ബാക്കി ഉള്ളവരുമെല്ലാം കട്ട സപ്പോർട്ട് തന്നെയാണ്. പാപ്പാനെല്ലാം ഇന്നലെ സിനിമ കണ്ട്  ഇമോഷണലായിരുന്നു. നമ്മൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം ഓർത്തിട്ട്. എന്നെയാണെങ്കിൽ സ്‌ക്രീനിൽ കാണുമ്പോൾ കൂട്ടുകാർക്ക് സന്തോഷമായി എന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞോണ്ടിരിക്കുകയായിരുന്നു. എനിക്കാണെങ്കിൽ എന്നെ കാണുമ്പോൾ ചിരി വരുകയായിരുന്നു. ചേച്ചി സിനിമ കണ്ടു കഴിഞ്ഞു കരഞ്ഞു. സിനിമ കഴിഞ്ഞു പുറത്തു വന്നപ്പോൾ ഒരുപാട് പേർ  അടുത്ത് വന്നു നന്നയിരുന്നുവെന്നെല്ലാം പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും പലരും അറിയിച്ചു. വലിയ സന്തോഷത്തിലാണ്. 


ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം?

ടൊവി അങ്കിളിന്റെ ഫാനായിരുന്നു ഞാൻ. ടൊവി അങ്കിൾ ആണ് നായകൻ എന്നറിഞ്ഞപ്പോൾ ഞാൻ തുള്ളിച്ചാടിയിരുന്നു. രണ്ടാമത്തെ ദിവസം ടൊവിഅങ്കിളിന്റെ അടുത്ത് സംവിധായകൻ അനുരാജ് അങ്കിൾ ആണ് ഇത് റീൽസ് താരമാണെന്ന് പറഞ്ഞു പരിചയപ്പെടുന്നത്. പിന്നെ ഞങ്ങൾ കമ്പനിയായി, എന്നോട് കുറെ സംസാരിക്കുകയെല്ലാം ചെയ്‌തു.എന്റെ വീഡിയോയെല്ലാം കാണിച്ചു കൊടുത്തു. 

നരിവേട്ടയിലേക്ക് കാൾ വരുന്നത് ?

അസിസ്റ്റന്റ് ഡയറക്ടർ കിരൺ ചേട്ടനാണ് പാപ്പാനെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. ആദ്യം ടെക്സ്റ്റ് മെസ്സേജാണ് ചെയ്തത്. അനുരാജ് അങ്കിൾ എന്റെ വീഡിയോ കണ്ടിട്ട് കിരൺ ചേട്ടൻ കോൺടാക്ട് ചെയ്യുകയായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടിയുള്ള തിരക്കിലായിരുന്നു അവർ, എനിക്ക് നരിവേട്ടയ്ക്ക് മുൻപ് തമിഴും പിന്നെ രണ്ടു മുന്ന് മലയാള സിനിമ വന്നിരുന്നു. പാപ്പാൻ സിനിമ ആഗ്രഹിച്ച ഒരാളാണ് അതുകൊണ്ട് തന്നെ സിനിമ റീൽ കാര്യങ്ങളെല്ലാം  നോക്കുന്നത് പാപ്പാനായിരുന്നു. ട്രൈബൽ വിഷയം സംസാരിക്കുന്ന സിനിമയാണെന്ന് പറഞ്ഞപ്പോൾ അവരെ മോശമായി ബാധിക്കുന്നതൊന്നുമല്ലലോയെന്ന് പാപ്പാൻ ഉറപ്പു വരുത്തിയിരിക്കുന്നു. ചെയ്യുന്ന സിനിമകളിൽ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ളതാവണമെന്ന് പാപ്പാന് നിർബന്ധമുണ്ടായിരുന്നു. ഒന്നും ചെയ്യാനില്ലെന്നത് കൊണ്ടാണ് നേരത്തെ അവസരം ലഭിച്ച സിനിമകളൊന്നും ചെയ്യാഞ്ഞത്. ആദ്യം അവർ പറഞ്ഞ വീഡിയോ എടുത്ത് അയച്ചു കൊടുത്തിരുന്നു. അല്ലാതെ, വയനാട്ടിലേക്ക് വരാൻ  പറഞ്ഞിരുന്നു. പ്രോമോ സോങിലും സിനിമയിലുമുള്ള ആ ചെടി നടുന്ന രംഗമാണ് ചെയ്തു നോക്കിയത്. അന്ന് അനുരാജ് അങ്കിൾ  ഉണ്ടായിരുന്നില്ല, പിന്നീട് അനുരാജ് അങ്കിൾ വന്നപ്പോഴും കാണാൻ വിളിച്ചിരുന്നു. അപ്പോൾ തന്നെ അവർ ഫിക്സ് ചെയ്തിരുന്നു. 


ആദ്യ സിനിമ, പേടിയുണ്ടായിരുന്നോ?

പേടിയുണ്ടായില്ല, പാപ്പാൻ ആദ്യമേ പറഞ്ഞിരുന്നു റീൽസ് ചെയ്യുന്ന പോലെയല്ല. ഒരുപാടുപേർ ഉണ്ടാകുമെന്നും സിനിമ എങ്ങനെയാണ് ഷൂട്ടിംഗ് നടക്കുക എന്നെല്ലാം. പിന്നെ ഈ സിനിമയിൽ പറയുന്ന കഥയെല്ലാം പാപ്പൻ പറഞ്ഞു തന്നിരുന്നു. സീരിയസായ വിഷയമാണെന്നൊക്കെ. അധികം ഡയലോഗ് ഇല്ലാത്തത് കൊണ്ട് ഉള്ള ഡയലോഗുകൾ ഞങ്ങൾ ആദ്യമേ പഠിച്ചു വച്ചിരുന്നു.പിന്നെ അവിടെയുള്ളവരുമായും കൂട്ടായി. എല്ലാവരും ഇൻസ്റ്റയിൽ മെസ്സേജുകളെല്ലാം അയക്കാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിൻപുറത്തെ ഇൻട്രോവെർട്ട് പയ്യനും അവന്റെ പ്രണയവും; ലുക്മാന്റെ 'അതി ഭീകര കാമുകൻ' വരുന്നു; സംവിധായകൻ സിസി നിതിൻ അഭിമുഖം
'ലുക്മാന്‍ ഞങ്ങളുടെ നായകനായതിന് കാരണമുണ്ട്'; 'അതിഭീകര കാമുകന്‍' തിരക്കഥാകൃത്തുമായി അഭിമുഖം