'റിങ്കുവിനെയും തിലകിനെയും ബൗൾ ചെയ്യിപ്പിച്ച് സൂര്യകുമാര്‍ പാകിസ്ഥാനെ നാണംകെടുത്തി'; തുറന്നുപറഞ്ഞ് ബാസിത് അലി

Published : Feb 17, 2026, 11:28 AM IST
Team India

Synopsis

ഞായറാഴ്ച നടന്ന ആവേശപോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്താവുകയായിരുന്നു.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാക് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ താരം ബാസിത് അലി. മത്സരത്തിനിടെ പാർട്ട് ടൈം ബൗളർമാരായ തിലക് വർമ്മയെയും റിങ്കു സിംഗിനെയും പരീക്ഷിച്ച സൂര്യകുമാർ യാദവിന്‍റെ നടപടി പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും ബാസിത് അലി തുറന്നടിച്ചു.

ഞായറാഴ്ച നടന്ന ആവേശപോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് ബാസിത് അലി പാക് ടീമിനെതിരെ പൊട്ടിത്തെറിച്ചത്.

തിലക് വർമ്മയെയും റിങ്കു സിംഗിനെയും കൊണ്ട് ബൗൾ ചെയ്യിപ്പിച്ചതിലൂടെ സൂര്യകുമാർ യാദവ് പാകിസ്ഥാന്‍റെ മുഖത്തടിക്കുകയാണ് ചെയ്തത്. പാകിസ്ഥാൻ ക്രിക്കറ്റിന് ഇത്ര വിലയേ ഉള്ളൂ എന്നതിന്‍റെ സൂചനയാണിത്. ഹാർദിക് പാണ്ഡ്യയോ ജസ്പ്രീത് ബുമ്രയോ കുൽദീപ് യാദവോ വിക്കറ്റ് വീഴ്ത്തുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, പാർട്ട് ടൈം ബൗളർമാരെ നേരിടാൻ പോലും പാക് ബാറ്റർമാർക്ക് സാധിച്ചില്ല എന്നത് വലിയ നാണക്കേടാണെന്നും ബാസിത് അലി പറഞ്ഞു.

പാകിസഥാൻ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ 13-ാം ഓവറിലാണ് സൂര്യകുമാർ യാദവ് തിലക് വർമ്മയെ പന്തെറിയാന്‍ വിളിച്ചത്. തന്‍റെ ആദ്യ പന്തിൽ തന്നെ ഷദാബ് ഖാനെ പുറത്താക്കി തിലക് ലോകകപ്പിലെ ബൗളിംഗ് അരങ്ങേറ്റത്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ടിരുന്നു. തിലകിന് പിന്നാലെ റിങ്കു സിംഗിനെയും സൂര്യ ബൗളിംഗില്‍ പരീക്ഷിച്ചു. എന്നാല്‍ റിങ്കുവിന്‍റെ ഓവറിൽപോലും 9 റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.

മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റ് വീതം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമോ?, നിരസിക്കാനാവാത്ത വമ്പൻ ഓഫറുമായി രാജസ്ഥാന്‍ റോയല്‍സ്
ഓസ്‌ട്രേലിയ പുറത്തോ?, ലങ്കൻ പ്രഹരത്തിന് പിന്നാലെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി 'ലോകകപ്പ് ശാപം'