
മുംബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങാന്‍ ഒരാഴ്‌ച മാത്രമാണ് അവശേഷിക്കുന്നത്. ഏത് ടീമാകും വിജയികള്‍, ഉയര്‍ന്ന റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ആരാകും എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. ഇതിനിടെ ഈ സീസണിലെ പര്‍പ്പില്‍ ക്യാപ്പ് ജേതാവിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
സീസണിലെ ഉയര്‍ന്ന വിക്കറ്റ്‌വേട്ടക്കാരനാകാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ചോപ്ര കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. സണ്‍റൈസേഴ്‌സിലെ സഹതാരം ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയും റാഷിദിന് വലിയ പോരാട്ടം നല്‍കുമെന്നും അദേഹം പറയുന്നു.
'റാഷിദ് ഖാനെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അദേഹം ഈ സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകാനുള്ള സാധ്യത കൂടുതലാണ്. പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിനെയും ജസ്‌പ്രീത് ബുമ്രയേയുമാണ് ശ്രദ്ധിക്കേണ്ടത്. എന്തുകൊണ്ട് റാഷിദിനെ തെരഞ്ഞെടുക്കുന്നു എന്നതിന് കാരണം പറയാം. അദേഹത്തിന്‍റെ ആദ്യ അഞ്ച് മത്സരങ്ങള്‍ നടക്കുന്നത് ചെന്നൈയിലാണ്. ശേഷം നാല് മത്സരങ്ങള്‍ ദില്ലിയില്‍ കളിക്കും. ഒരു ലോട്ടറിയടിച്ച പ്രതീതിയാവും അദേഹത്തിന്. എല്ലാ മത്സരത്തിലും രണ്ടോ മൂന്നോ വിക്കറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്' എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് റാഷിദ് ഖാന്‍. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 5.37 മാത്രം ഇക്കോണമിയില്‍ 20 വിക്കറ്റ് താരം നേടിയിരുന്നു. ഐപിഎല്‍ കരിയറിലാകെ 62 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 6.24 ഇക്കോണമിയില്‍ 75 വിക്കറ്റുണ്ട് ഈ ഇരുപത്തിനാല് വയസുകാരന്. ഏപ്രില്‍ 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!