ഇന്ത്യയുടെ വെറും ജയമേയല്ല! ഓസ്ട്രേലിയക്ക് ഏറ്റത് മറക്കാനാവാത്ത കനത്ത പ്രഹരം, കൂടെ ഒരു നാണക്കേടിന്‍റെ റെക്കോർഡും

Published : Oct 31, 2025, 12:19 AM IST
india women cricket team

Synopsis

വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്ര വിജയം നേടി ഫൈനലിൽ പ്രവേശിച്ചു. ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യയുടെ വിജയം.

മുംബൈ: ചരിത്രങ്ങൾ ഒരുപാട് പറയാനുള്ള നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം എഴുതി ചേര്‍ത്തത് പുതിയ ചരിത്രം. വനിതാ ലോകകപ്പിന്‍റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമ്പോൾ ഇത് ശരിക്കും ഒരു മധുര പ്രതികാരം കൂടിയാണ്. ഗോലിയാത്തിനെ അടിച്ച ദാവീദിനെ പോലെ ക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകങ്ങളിൽ ഈ വിജയം തങ്കലിപികളിൽ എഴുതിച്ചേര്‍ക്കപ്പെടും. ഇന്ത്യയുടെ വിജയം മാത്രമല്ല, ഒട്ടനവധി റെക്കോര്‍ഡുകളും ഈ ഒറ്റ മത്സരത്തിൽ കടപുഴകി.

തകർക്കപ്പെട്ട പ്രധാന റെക്കോർഡുകൾ

വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്: ഈ ടൂർണമെന്‍റിലെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡ് ഇതോടെ പഴങ്കഥയായി.

നോക്കൗട്ടിലെ ആദ്യ 300+ ചേസ്: ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ (പുരുഷൻമാരുടെയും സ്ത്രീകളുടെയും) 300ൽ അധികം റൺസ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായി ഇന്ത്യ.

ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ്: ഇന്ത്യയും ഓസ്‌ട്രേലിയയും ചേർന്ന് നേടിയ 679 റൺസ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് ആണ്. (പഴയ റെക്കോർഡ്: ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, 678, 2017).

നോക്കൗട്ടിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം: ഓസ്‌ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ചു.

ഇനി ഫൈനൽ

ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി. ഇന്ത്യൻ വിജയത്തോടെ, പുതിയൊരു ചാമ്പ്യനെ ലഭിക്കുമെന്ന് ഉറപ്പായി. ഇന്ത്യ ഞായറാഴ്ച ഇതേ വേദിയിൽ ദക്ഷിണാഫ്രിക്കയുമായി ഫൈനലിൽ ഏറ്റുമുട്ടും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍