
മുംബൈ: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് (Indian Cricket) താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശരിയായ ടീമിനെ തിരഞ്ഞെടുക്കാന്‍ ഇതുകൊണ്ടുതന്നെ സാധിക്കുന്നുമില്ല. മാത്രമല്ല, കഴിഞ്ഞ മാസങ്ങളില്‍ നിരവധി ക്യാപ്റ്റന്മാരേയും ഇന്ത്യ പരീക്ഷിച്ചു. വിമര്‍ശനങ്ങള്‍ക്ക് ഫലം കാണുന്നുണ്ടെന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇനി ആര്‍ക്കും വിശ്രമം നല്‍കില്ലെന്നാണ് ബിസിസിഐ (BCCI) നല്‍കുന്ന സൂചന.
ഇക്കാര്യം താരങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വരുന്ന സിംബാബ്‌വെ പര്യടനത്തിന് ശേഷം തീരുമാനം നടപ്പിലാക്കും. സിംബാബ്‌വെക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്ക് രണ്ടാംനിര ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിന് ശേഷം നടക്കുന്ന ഏഷ്യാകപ്പ് മുതല്‍ സീനിയര്‍ താരങ്ങളെല്ലാം ശേഷിക്കുന്ന മത്സരങ്ങളെല്ലാം കളിക്കേണ്ടി വരും. ടി20 ലോകകപ്പ് വരെയാണിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്.
വിന്‍ഡീസിനെതിരെ ഒരു ജയമകലെ ഇന്ത്യക്ക് റെക്കോര്‍ഡ്; ഒന്നാംസ്ഥാനം പാകിസ്ഥാനൊപ്പം പങ്കിടാം
മോശം ഫോമിലുള്ള വിരാട് കോലിയാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിശ്രമം ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിന്‍ഡീസിലേക്കും സിംബാബ്‌വെയിലേക്കും കോലിയില്ലായിരുന്നു. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ കളിപ്പിച്ച് കോലിയെ ഫോമിലെത്തിക്കണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. ഏഷ്യാകപ്പില്‍ തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഫോമിലല്ലാത്ത താരത്തെ കളിപ്പിക്കാതെ എങ്ങനെയാണ് നേരിട്ട് ഏഷ്യാകപ്പില്‍ കളിപ്പിക്കുകയെന്നാണ് പലരുടേയും ചോദ്യം.
സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. കോലിയെ കൂടാതെ രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവരൊന്നും ടീമിന്റെ ഭാഗമല്ല.
സിംബാബ്‌വെ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.