കൊവിഡ് 19 പ്രദേശങ്ങളിൽ നിന്ന് വരുന്നവര്‍ നാട്ടിലെത്തി ആഘോഷിക്കുന്നു; വിമർശിച്ച് ഹര്‍ഷ ഭോഗ്‌ലേ

By Web TeamFirst Published Mar 22, 2020, 12:24 PM IST
Highlights

കോടിക്കണക്കിന് ജനങ്ങളുടെ പോരാട്ടത്തെ ഏതാനും ചിലര്‍ക്ക് തോല്‍പ്പിക്കാനാവും. നമുക്ക് കരുതലോടെയിരിക്കാമെന്നും ഹർഷ ഭേഗ്‌ലേ

മുംബൈ: കൊവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവര്‍ നാട്ടിലെത്തി ആഘോഷിച്ച് നടക്കുകയാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലേയുടെ വിമർശനം. വിവേകമില്ലാതെ ആളുകള്‍ പെരുമാറുന്നത് നിരാശപ്പെടുത്തുന്നു. കോടിക്കണക്കിന് ജനങ്ങളുടെ പോരാട്ടത്തെ ഏതാനും ചിലര്‍ക്ക് തോല്‍പ്പിക്കാനാവും. നമുക്ക് കരുതലോടെയിരിക്കാമെന്നും ഹർഷ ഭേഗ്‌ലേ ട്വിറ്ററില്‍ കുറിച്ചു.

Read more: സച്ചിന്‍ മുതല്‍ സാനിയ വരെ; ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് കായികതാരങ്ങള്‍

ലോകത്താകമാനം മൂന്ന് ലക്ഷത്തിലേറെ പേരാണ് കൊവിഡ് 19 രോഗബാധിതരായുള്ളത്. പതിമൂവായിരത്തിലേറെ പേർക്ക് ഇതിനകം ജീവന്‍ നഷ്‍ടമായി. ഇറ്റലിയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇറ്റലിയില്‍ അയ്യായിരത്തിന് അടുത്ത് ആളുകള്‍ മരിച്ചു. 

Read more: ഫുട്ബോളിനെ കണ്ണീരിലാഴ്‍ത്തി കൊവിഡ് 19; ഫെല്ലിനിക്കും രോഗബാധ

ഇന്ത്യയിൽ 341പേർക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വലിയ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!