അഹമ്മദാബാദ്: ബറോഡ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനും ഇന്ത്യയുടെ മുൻ താരവുമായ അതുൽ ബദാദെയെ സസ്‍പെന്‍ഡ് ചെയ്‍തു. ലൈംഗികാരോപണത്തെ തുടർന്നാണ് നടപടി. ടീമിലെ സീനിയർ താരങ്ങളാണ് ബദാദെയ്ക്ക് എതിരെ പരാതി നൽകിയത്. 

Read more: ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്ററെ തെരഞ്ഞെടുത്ത് മിയാന്‍ദാദ്

ഹിമാചൽപ്രദേശിൽ നടന്ന ടൂർണമെന്റിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അതുൽ ബദാദെയ്ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ബദാദെക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സമിതി രൂപീകരിക്കും എന്ന് ഇഎസ്‍പിഎന്‍ ക്രിക്ഇന്‍ഫ റിപ്പോർട്ട് ചെയ്‍തു. അന്വേഷണ സമിതിയില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പുറത്തുള്ള ഒരാളും ഉണ്ടാകുമെന്ന് സെക്രട്ടറി അജിത് ലെലെ വ്യക്തമാക്കി.

Read more: കൊവിഡ് 19 പ്രദേശങ്ങളിൽ നിന്ന് വരുന്നവര്‍ നാട്ടിലെത്തി ആഘോഷിക്കുന്നു; വിമർശിച്ച് ഹര്‍ഷ ഭോഗ്‌ലേ 

ടീം ഇന്ത്യക്കായി 1994ല്‍ 13 ഏകദിനങ്ങള്‍ കളിച്ച അതുൽ ബദാദെ 2257. ശരാശരിയില്‍ 158 റണ്‍സ് നേടിയിട്ടുണ്ട്. ഒരു അർധ സെഞ്ചുറി പേരിലുണ്ട്. ബറോഡ പുരുഷ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട് ബദാദെ. എന്നാല്‍ ആരോപണങ്ങള്‍ ബദാദെ നിഷേധിച്ചു.