ദില്ലി: കൊവിഡ് 19നെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിൽ കൈകോര്‍ത്ത് കായികതാരങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് കായിക ലോകത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

സച്ചിന്‍ ടെന്‍ഡുൽക്കര്‍, രവി ശാസ്ത്രി, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, സാനിയ മിര്‍സ, സൈന നെഹ് വാള്‍, മണികാ ബാത്ര, ബൈച്ചുങ് ബൂട്ടിയ തുടങ്ങിയവരെല്ലാം ജനതാ കര്‍ഫ്യൂവിന്‍റെ വിജയത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്തു. കൊവിഡിനെതിരായ പോരാട്ടം ഗൗരവത്തോടെ കാണണമെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

Read more: 'അച്ചടക്കത്തോടെ ഒന്നിച്ചുനില്‍ക്കാം'; ജനതാ കർഫ്യൂവിനെ പിന്തുണച്ച് സാനിയ മിർസയും

കൊവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ച് വ്യത്യസ്തമായ സന്ദേശവുമായാണ് ബൈച്ചുങ് ബൂട്ടിയ രംഗത്തെത്തിയത്. സുഹൃത്തായ ഡോക്ടര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ആരാധകര്‍ക്ക് മുന്നിലെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ഇന്ന് രാജ്യത്ത് ജനതാ കർഫ്യൂ നടപ്പാക്കുന്നത്. രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ജനതാ കർഫ്യൂവിനോട് പൂർണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക